മലയാളികളുടെ പ്രിയപ്പെട്ട വില്ലന്റെ മകന്‍ വെള്ളിത്തിരയിലേയ്ക്ക്!!

മലയാള സിനിമയിലെ ഗ്ലാമറുള്ള വില്ലന്‍ എന്നാണ് റിയാസ്ഖാനെ അറിയപ്പെടുന്നത്.സിക്സ്പാക്കും നടനോടൊപ്പം അതിഗംഭീരമായ ആകാര വടിവോട് കൂടി മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ആദ്യ വില്ലനാണ് റിയാസ് ഖാന്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാനിന്ന്യമാണ് താരം. ഇപ്പോഴിത അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും സിനിമയിലെത്തിയിരിക്കുകയാണ്.
രത്ന ലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖന്‍- ഉമ ദമ്ബതികളുടെ മകന്‍ ഷരീഖ് ഹസന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് ബിഗ്ബോസിലൂടെ പ്രശസ്തനായ ഷരീഖ് മോഡലിങ് രംഗത്ത് സജീവമാണ്. സിനിമയിലേയ്ക്കുളള നല്ലൊരു തടക്കം ലഭിച്ചതിന് നന്ദിയുണ്ടെന്നും ഷരീഖ് പറയുന്നു. അര്‍ച്ചന രവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രമാണ് ഉഗ്രം. മതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത നാടുവിടുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. യാത്രക്കിടയില്‍ യുവതിയെ ഒരു അ‍ഞ്ജാതന്‍ തട്ടി കൊണ്ട് പോകുകയും തുടര്‍ന്നു ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്- സംവിധായകന്‍ രത്ന ലിംഗ പറഞ്ഞു.

‘പോസ്റ്റര്‍ കീറിയത് എന്റെ മാത്രം തെറ്റാണ്, ഇനി ആവര്‍ത്തിക്കില്ല, എനിക്ക് അബദ്ധം പറ്റിയതാണ്’ ഒടിയന്‍ പോസ്റ്റര്‍ കീറിയ യുവാവിനെകൊണ്ട് തന്നെ തിരികെ ഒട്ടിപ്പിച്ച്‌ മോഹന്‍ലാല്‍ ഫാന്‍സ്

ഒടിയന്‍ സിനിമയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെക്കൊണ്ട് മാപ്പ് പറയിച്ച്‌ മോഹന്‍ലാല്‍ ആരാധകര്‍. പോസ്റ്റര്‍ കീറിയ ആളെ കണ്ടെത്തി അയാളെക്കൊണ്ടുതന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിക്കുന്ന ചിത്രവും വിഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ യുവാവ് മാപ്പ് പറയുന്ന വിഡിയോഇപ്പോള്‍ വൈറലാണ്.’പോസ്റ്റര്‍ കീറിയത് എന്റെ മാത്രം തെറ്റാണ്, ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ല, എനിക്ക് അബദ്ധം പറ്റിയതാണ്. സിനിമ വിജയിക്കാന്‍ പ്രര്‍ഥിക്കുന്നു’ എന്ന് സഹല്‍ എന്ന യുവാവ് ഏറ്റുപറഞ്ഞു.

അനുഷ്കയുമായി പ്രണയത്തിലാണോ?; പ്രഭാസിനോട് സംവിധായകന്റെ ചോദ്യം

പ്രഭാസും അനുഷ്കയും പ്രണയത്തിലാണോ? ഈയൊരു ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാനായി ആരാധകർ കാത്തിരിപ്പു തുടങ്ങിയിട്ടു നാളുകളേറെയായി. ഒടുവിൽ പ്രഭാസിനോടു തന്നെ ആ ചോദ്യം നേരിട്ടു ചോദിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് ആരാധകർ ചോദിക്കാൻ ആഗ്രഹിച്ച ആ ചോദ്യം പ്രഭാസിനോട് ഉന്നയിച്ചത്. എന്നാൽ, കരണിന്റെ ചോദ്യങ്ങൾക്ക് പ്രഭാസ് നൽകിയ ഉത്തരം ആരാധകരെ ആശയക്കുഴപ്പത്തിലാക്കി.
കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. റാണാ ദഗുബാട്ടി, സംവിധായകൻ രാജമൗലി എന്നിവർക്കൊപ്പമാണ് പ്രഭാസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. പ്രഭാസ് ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നായിരുന്നു കരണിന്റെ ചോദ്യം. അതിന് ‘ഇല്ല,’ എന്ന് ഒറ്റവാക്കിൽ പ്രഭാസ് മറുപടി പറഞ്ഞു. എന്നാൽ കരൺ ജോഹർ പിന്മാറാൻ തയ്യാറായില്ല. നടി അനുഷ്കയുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകൾ സത്യമോ വ്യാജമോ എന്നായി കരൺ. ‘താങ്കൾ തന്നെ തുടങ്ങിയല്ലോ’ എന്ന മറുപടിയാണ് പ്രഭാസ് നൽകിയത്.
ഷൂട്ടിങ് സെറ്റിൽ വച്ചു ആരെങ്കിലുമായി അടുത്തിടപഴകിയിട്ടുണ്ടോ എന്ന ചോദ്യത്തിനും പ്രഭാസിന്റെ മറുപടി ‘ഇല്ല’ എന്നായിരുന്നു. അവസാനം, ഈ പരിപാടിയിൽ നുണ പറഞ്ഞിട്ടുണ്ടോ എന്നു കരൺ ജോഹർ ചോദിച്ചു. ആ ചോദ്യത്തിന് ‘അതെ’ എന്നാണ് പ്രഭാസ് ഉത്തരം പറഞ്ഞത്. അതോടെ, വേദിയിൽ ചിരി പടർന്നു. പ്രഭാസിന്റെ കുസൃതി നിറഞ്ഞ ഉത്തരങ്ങളെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. അനുഷ്കയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളുമായി ചേർത്താണ് പ്രഭാസിന്റെ ഉത്തരങ്ങളെ ആരാധകർ വായിച്ചെടുത്തത്.

സിഗരറ്റ് വലിക്കുന്ന ഫോട്ടോയുമായി അമല പോള്‍, വിമര്‍ശനവുമായി ആരാധകര്‍

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. സ്ത്രീകളാണ് പുകവലിക്കുന്നതെങ്കില്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും. ഇപ്പോള്‍ അമല പോളാണ് തന്റെ സ്വപ്‌ന ചിത്രം പോസ്റ്റ് ചെയ്ത് പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്നത്.സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലാണ് അമല പോള്‍ ഷെയര്‍ ചെയ്‍തതത്.പോസ്റ്റ്‌ ചെയ്തതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍.

പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിനല്ല ഫോട്ടോ ഷെയര്‍ ചെയ്തതെന്ന് അമല പോള്‍ പറയുന്നു. ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്‍മോക്കിംഗ് ഷോട്ടുണ്ടാകുമെന്നും ഇതാണ് തന്റേതെന്നുമാണ് അമല പോള്‍ പറയുന്നത്.

‘ക്യാപ്റ്റന്‍ ജഗദീഷ് വീണ്ടും ലീവിന് വരുന്നു’; തുപ്പാക്കി 2 പ്രഖ്യാപിച്ച് എ.ആര്‍. മുരുകദോസ്

2012ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു വിജയ്‌ എ.ആര്‍. മുരുകദോസ് കൂടുക്കെട്ടില്‍ പിറന്ന തുപ്പാക്കി.കാജള്‍ അഗര്‍വാളായിരുന്നു ചിത്രത്തിലെ നായിക.ഇപ്പോള്‍ ഇതാ തുപ്പാക്കിയുടെ രണ്ടാം ഭാഗം വരുന്നു.വിധായകന്‍ എ.ആര്‍ മുരുകദോസ് തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മുരുകദോസ് തുപ്പാക്കി 2 വരുന്നതായി പ്രഖ്യാപിച്ചത്.രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന അടുത്ത ചിത്രത്തിനു ശേഷം അദ്ദേഹം തുപ്പാക്കി 2ലേക്ക് കടക്കും.ഹാരിസ് ജയരാജായിരുന്നു ആദ്യ ഭാഗത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചത്. വിജയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം സര്‍ക്കാര്‍ സംവിധാനം ചെയ്തതും മുരുകദോസ് തന്നെയാണ്

ചോരപുരണ്ട പടവാളുമേന്തി കങ്കണ; ത്സാന്‍സി റാണിയുടെ കഥപറയുന്ന മണികര്‍ണ്ണികയുടെ ട്രിലെര്‍ കാണാം

കങ്കണ റണാവത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.ദേശീയ അവാര്‍ഡ് ജേതാവ് ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയെന്ന് തോന്നിയില്ലേയെന്ന് നികേഷ് കുമാര്‍; താങ്കള്‍ പടം കണ്ടോയെന്ന് മോഹന്‍ലാല്‍; വൈറലായി വീഡിയോ

മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഹൈപ്പ് നല്‍കി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഒടിയന്‍. എന്നാല്‍ നല്‍കിയ പ്രതീക്ഷകളില്‍ നിന്നും വിഭിന്നമായ അഭിപ്രായം നേടാനേ ചിത്രത്തിന് കഴിഞ്ഞുള്ളു. ശ്രീകുമാര്‍ മേനോന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആവശ്യത്തിനും അനാവശ്യത്തിനും ഒടിയനെ “പൊക്കിയടി’ക്കുകയായിരുന്നെന്ന ആക്ഷേപങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമാണ്.എന്നാല്‍ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ചിത്രത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.

ഇപോള്‍ ചിത്രത്തിന്റെ നെടുംതൂണായ സാക്ഷാല്‍ മോഹന്‍ലാല്‍ വിവാദങ്ങള്‍ക്കിടയില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. തന്നെ സംബന്ധിച്ചിടത്തോളം ഏറെ തൃപ്‌തി നല്‍കിയ ചിത്രമായിരുന്നു ഒടിയനെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ എഡിറ്റേഴ്‌സ് അവറില്‍ നികേഷ് കുമാറില്‍ നിന്ന് അഭിനയത്തെ ചോദ്യം ചെയ്ത് ഒരു ചോദ്യം മോഹന്‍ലാലിന് നേരെ ഉയര്‍ന്നു. ആ ചോദ്യവും അതിന് മോഹല്‍ലാല്‍ നല്‍കിയ മറുപടിയുടെയും വീഡിയോ ഫാന്‍സ് പേജിലും മറ്റുമായി വൈറലാവുകയാണ്.

രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഷാറൂഖ് ഖാന്‍

എംടിയുടെ രണ്ടാമൂഴം എന്ന സിനിമക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിട്ട് നാളുകള്‍ കുറെയായി.ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്.

‘രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച്‌ അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്ബ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയില്‍ ആകര്‍ഷിച്ചു. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ’്-ഷാരൂഖ് ഖാന്‍ പറഞ്ഞു .