അജിത്ത് ചിത്രം ‘വിശ്വാസം’ കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു

തല അജിത്ത് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ്‌ വിശ്വാസം. ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്.വന്‍ ആഘോഷ പരിപാടികളാണ് ആരാധകര്‍ ചിത്രത്തിന് വേണ്ടി ഒരുക്കിയത്. ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്നാട്ടിന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

‘വിശ്വാസം’ കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.തമിഴ്നാട്ടിലെ കാഠ്പാഠിയിലാണ് സംഭവം. പാണ്ഡ്യ എന്ന നാല്‍പ്പത്തിയഞ്ചുകാരനെയാണ് മകന്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അജിത് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു.