അവതാരകർക്ക് പണികൊടുത്ത് വിക്രവും ശിവകാർത്തികേയനും; വീഡിയോ കാണാം.!

അവതാരകൻ, നടൻ, രചയിതാവ്, നിർമാതാവ് എന്നീ മേഖലകളിൽ തിളങ്ങുന്ന താരമാണ് ശിവകാർത്തികേയൻ. സൂപ്പർതാരം വിക്രവും ശിവകാർത്തികേയനൊപ്പം ഉണ്ടായിരുന്നു. ചടങ്ങിലെ യഥാർഥ അവതാരകർക്കൊരു ‘പണി’യുമായായിരുന്നു വിക്രവും ശിവയും ഈ റോളുകൾ ഏറ്റെടുത്തത്.

നടനും പിന്നീടു നിർമാതാവുമായ ശിവ, സംവിധായകനായാൽ വിക്രത്തെ നായകനാക്കുമോ എന്നായിരുന്നു അവതാരകരുടെ ചോദ്യം. വിക്രത്തെ നായകനാക്കി മൾടി സ്റ്റാർ മാസ് ചിത്രമൊരുക്കുമെന്ന് ശിവകാർത്തികേയൻ മറുപടി പറഞ്ഞു. വിക്രത്തെ വച്ച് ഒരു സീൻ സംവിധാനം െചയ്തു കാണിക്കുമോ എന്നായിരുന്നു ഇവരുടെ അടുത്ത ചോദ്യം.

എന്നാൽ അതിനു മറുപടി പറഞ്ഞത് വിക്രമായിരുന്നു. നിങ്ങൾ രണ്ടുപേരും വന്ന് അഭിനയിക്കൂ, ഞങ്ങൾ സംവിധാനം ചെയ്യാം എന്നായിരുന്നു ആ മറുപടി. ഉടൻ തന്നെ അവതാരകരുടെ സ്ഥാനം വിക്രവും ശിവകാർത്തികേയനും ഏറ്റെടുക്കുകയും ചെയ്തു.

വിക്രത്തിന്റെ ഡയലോഗിന് അവതാരകർക്കു സന്ദർഭം വിവരിച്ചുകൊടുത്തത് ശിവയും. എന്തായാലും ഇങ്ങനെയൊരു പണി അവതാരകർ പ്രതീക്ഷിച്ചിരുന്നില്ല. അവസാനം ഇരുവരുടെയും മുന്നിൽ മുട്ടുമടക്കി രക്ഷപ്പെടുകയായിരുന്നു. മികച്ച നവാഗത നിർമാതാവിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ എത്തി