‘ഞരമ്പുരോഗികളായ ചിലര്‍ എന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, അവസാനം പ്രതികരിക്കേണ്ടി വന്നു’; ജോസഫ് സിനിമ നായിക മാധുരി

‘എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സാമൂഹിക സമത്വത്തിലും ബോഡി പോസിറ്റീവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ചും കാണിച്ച്‌ നടക്കാമെങ്കില്‍ ഒരു സ്ത്രീയ്ക്കും അങ്ങനെ നടന്നൂടാ..’ജോസഫ് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി മാധുരിയുടെ വാക്കുകള്‍ ആണിവ. ജോസഫില്‍ ലിസമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാധുരിയെ സിനിമ കണ്ട ആരും മറക്കാനിടയില്ല.

സാമൂഹിക മാധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിച്ചവര്‍ക്ക് മറുപടി നല്‍കി കയ്യടി വാങ്ങിയിരിക്കുകയാണ് താരം. ഇതെക്കുറിച്ച്‌ മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റൈലിന് നല്‍കിയ അഭിമുഖത്തില്‍ മാധുരി പറഞ്ഞതിങ്ങനെ…

ഞാന്‍ അറിയാതെ സംഭവിച്ച കാര്യമാണിത്. മോഡലിങ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ എന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചു. അതുകണ്ട് എനിക്ക് ആയിരക്കണക്കിന് മോശം മെസേജുകളാണ് വന്നത്. അവ വായിച്ച തളര്‍ന്ന ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഞാന്‍. അത് ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ല.

ആ ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്ബുരോഗികളായ ചിലര്‍ പ്രചരിപ്പച്ചതാണ്. എന്റെ പേരുള്ള ഫെയ്ക്ക് പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്‌ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ- മാധുരി ചോദിക്കുന്നു.