ഡബ്ബിങ്ങിന് വന്നപ്പോൾ ഒടിയനിലെ അവസാന ഫൈറ്റ് സീന്‍ കണ്ട് കോരിത്തരിച്ച് മമ്മൂട്ടി പറഞ്ഞത്

മോഹൻലാലിൻറെ ബ്രഹ്മാണ്ഡ സിനിമ ഒടിയൻ ഡിസംബർ 14ന് തിയ്യേറ്ററുകളിൽ എത്തുകയാണ്. ശബ്ദ സാന്നിധ്യമായി ഒടിയനിൽ മമ്മൂട്ടി കൂടെ ഉണ്ടെന്നറിഞ്ഞതോടെ ബിഗ് എമ്മസിന്റെ ആരാധകരെല്ലാം തന്നെ ഏറെ ആവേശത്തിലാണ്. സിനിമ ആദ്യ ദിനം തന്നെ കാണാൻ മമ്മൂട്ടി ആരാധകരും എത്തുമെന്നുറപ്പായി കഴിഞ്ഞു. എന്തായാലും മോഹൻലാലിൻറെ ഒടിയവതാരം എല്ലാ റെക്കോർഡുകളും തകർക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

ഡബ്ബിങ്ങിന് എത്തിയപ്പോൾ ഒടിയനിലെ ഒരു രംഗം കണ്ട് ശ്രീകുമാർ മേനോനോട് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. “ഇത് ലാലിനെക്കൊണ്ട് മാത്രമേ പറ്റൂ” എന്നാണത്രെ മമ്മൂട്ടി പറഞ്ഞത്. ഇരുട്ടിലുള്ള അവസാനത്തെ ഫൈറ്റ് ആണത്രേ മമ്മൂട്ടി കണ്ടത്.

പീറ്റർ ഹെയ്‌ൻ അണിയിച്ചൊരുക്കിയ മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഈ കിടിലൻ ഫൈറ്റ് കണ്ട് മമ്മൂട്ടി അന്തം വിട്ടു പോയെന്നാണ് ശ്രീകുമാർ മേനോനും സിനിമയുടെ അണിയറപ്രവർത്തകരും പറയുന്നത്. എന്തായാലും ഇനി ആ ദൃശ്യവിസ്മയത്തിന് തിരികൊളുത്താൻ നാളുകൾ മാത്രം. സിനിമ പ്രേമികൾക്കൊപ്പം നമുക്കും കാത്തിരിക്കാം