തകർപ്പൻ ചുവടുകളുമായി ഷാരുഖും രൺബീറും, മകന്റെ വിവാഹത്തിനു കയ്യടി നേടി നിത അംബാനി; വിഡിയോ

ആകാശ് അംബാനിയുടെ വിവാഹചടങ്ങുകൾക്ക് ആവേശമേകി ബോളിവുഡ് താരനിരയുടെ തകര്‍പ്പൻ പ്രകടനം. ഷാരുഖ് ഖാനും ആമിർ ഖാനും രൺബീർ കപൂറുമുൾപ്പെടുന്ന താരനിരയാണു നൃത്തച്ചുവടുകളുമായി ചടങ്ങുകളിലെ നിറസാന്നിധ്യമായത്.

പാട്ടുകളും നൃത്തവുമായി വരനെ വേദിയിലേക്ക് ആനയിക്കുന്ന ഭാരത് ചടങ്ങിലാണു ബോളിവുഡ് ആവേശം അലയടിച്ചത്. കരൺ ജോഹറും ഹാർദിക് പാണ്ഡ്യയും മതിമറന്നു നൃത്തം ചെയ്തപ്പോൾ, നിത അംബാനി തകർപ്പൻ ചുവടുകളുമായ ഇവർക്കൊപ്പം ചേർന്നു.താരങ്ങള്‍ക്കും പിതാവ് മുകേഷിനുമൊപ്പം നൃത്തം ചെയ്ത് ആകാശും വിവാഹദിനം ആഘോഷമാക്കി. സംഗീതവേദിയില്‍ ഷാരുഖ് തിളങ്ങിയപ്പോൾ, ആകാശിനു ചുറ്റി നിന്ന് ആമിർ ചുവടുകൾ വച്ചു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, രജനികാന്ത്, യുവരാജ് സിങ്, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ തുടങ്ങി നിരവധി പ്രമുഖർ അംബാനി കുടുംബത്തിനൊപ്പം ചടങ്ങുകളിൽ പങ്കാളികളായി.