പേട്ട കണ്ട് തുള്ളിച്ചാടി ധനുഷും തൃഷയും; ആർത്തുവിളിച്ച് ലത രജനികാന്തും; വീഡിയോ കാണാം

തെന്നിന്ത്യന്‍ സിനിമാ ലോകത്തെയെന്നല്ല രജനി ആരാധകരെ ഒന്നടങ്കം ത്രസിപ്പിച്ചാണ് തീയറ്ററുകളില്‍ പേട്ട കുതിപ്പ് നടത്തുന്നത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച അഭിപ്രായം പുറത്തുവന്നതോടെ ആരാധകരും ആഹ്ളാദ നൃത്തം ചവിട്ടുകയാണ്. തീയറ്ററുകളെല്ലാം പൂരപ്പറമ്പായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീയറ്ററിനകത്ത് ആരാധകര്‍ ആനന്ദനൃത്തം ചവിട്ടുന്നതിന്‍റെ ഒട്ടേറെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് പേട്ട കാണാനെത്തിയ നായിക തൃഷയുടെയും രജനിയുടെ മരുമകനും യുവ നടനുമായ ധനുഷിന്‍റെയും തുള്ളിച്ചാട്ടത്തിന്‍റെ വീഡിയോയും ഹിറ്റായത്. രജനിയുടെ ഭാര്യ ലതയ്ക്കും കുടുംബത്തിനുമൊപ്പമാണ് ഇരുവരും തീയറ്ററിലെത്തിയത്.