മമ്മൂക്കയുടെ 369 പോര്‍ഷേയും, ലാലേട്ടന്റെ 2255 ലാന്‍ഡ് ക്രൂസും പരസ്‌പരം കുശലം പറയുന്നു; ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം !

സൂപ്പര്‍സ്റ്റാര്‍ മോഹന്‍‌ലാലിനെയും മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും സ്നേഹിക്കുന്ന അതേ അളവില്‍ തന്നെ ആരാധകര്‍ അവരുടെ വാഹനങ്ങളേയും സ്നേഹിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂക്കയുടെ 369 പോര്‍ഷേ പനമേരയും ലാലേട്ടന്റെ 2255 ടൊയോട്ട ലാന്‍ഡ് ക്രൂസും പരസ്‌പരം നോക്കിനില്‍ക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

എതോ ഒരു പരിപാടിക്കായി മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചത്തിയപ്പോള്‍ എടുത്ത ഒരു ചിത്രമാണിത്. സ്ഥലമോ പരിപാടിയോ ഏതെന്ന് വ്യക്തമല്ല. ചിത്രം ഇരു താരങ്ങളുടെയും ആരാധകര്‍ ആഘോഷമാക്കുകയാണ്. മോഹന്‍‌ലാലും മമ്മൂട്ടിയും ഒരു സിനിമയില്‍ ഒന്നിച്ചെത്തിയ പ്രദീതിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍.

വഹന പ്രേമിയായ മമ്മൂക്കയുടെ ഏറ്റവും പ്രിയ വാഹനമാണ് പോര്‍ഷേ പനമേര. തനിക്കേറ്റവും ഇഷ്ടപ്പെട്ട 369 എന്ന നമ്ബര്‍ വാഹനത്തിന് നല്‍കാന്‍ കാരണം അതാണ്. പോഷേയുടെ തന്നെ ഏറ്റവും മികച്ച കാറുകളിലൊന്നാണിത്. 550 പി എസ് കരുത്തും 770 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ വാഹനം വെറും 3.9 സെക്കന്റ്കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഏകദേശം 2.3 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില.

മോഹന്‍‌ലാലിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ 2255 എന്ന നമ്ബര്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ആ നമ്ബര്‍ തന്നെയാണ് മോഹന്‍‌ലല്‍ തന്റെ എല്ലാ കാറുകള്‍ക്കും നല്‍കിയിരിക്കുന്നത്. 3400 ആര്‍ പി എമ്മില്‍ 262 ബി എച്ച്‌ പി കരുത്തും, 1600 ആര്‍ പി എമ്മില്‍ 650 എന്‍ എം ടോര്‍ക്കു ഉത്പാതിപ്പിക്കുന്ന 4461 സി സി കരുത്തന്‍ ലാന്‍ഡ് ക്രൂസര്‍ സിനിമാ ലോകത്തെ ഇഷ്ടതാരമാണ് 1.36 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില.