മോഹന്‍ലാല്‍ അനശ്വരമാക്കിയ ‘പവിത്രം’ തമിഴിലേക്ക് ; നായകന്‍ ദുല്‍ഖര്‍ ?

ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍,തിലകന്‍,ശോഭന,ഇന്നസെന്റ്, കെ.പി.എ.സി ലളിത, നെടുമുടിവേണു, ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രമാണ്‌ പവിത്രം.1994-ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാളികള്‍ക്ക് പ്രിയപെട്ടതാണ്.മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് പവിത്രം.

25 വര്‍ഷങ്ങള്‍ക്ക് ശേഷം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍‍.മോഹന്‍ലാല്‍ അനശ്വരമാക്കിയ ചേട്ടച്ഛനായി ദുല്‍ഖര്‍ സല്‍മാനെയും ശിവകാര്‍ത്തികേയനും പരിഗണിക്കുന്നതായി സൂചന.പ്രായമായ അച്ഛനും അമ്മയ്ക്കും മൂന്നാമതൊരു കുട്ടി ഉണ്ടാകാന്‍ പോകുന്നുവെന്നറിയുന്ന ഒരു മകന്റെ ആകുലതകള്‍ പ്രമേയമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം ‘ബദായി ഹോ’ വന്‍ വിജയമായിരുന്നു. ഈ സാഹചര്യത്തിലാണ് സമാനമായ പ്രമേയം ആസ്പദമാക്കി ഒരുക്കിയ പവിത്രം തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആലോചന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെപ്പറ്റി അറിയില്ലെന്നാണ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ പ്രതികരിച്ചത്.