വര്‍ഷങ്ങള്‍ക്ക് മുന്നേ മനസില്‍ കുറിച്ചിട്ടു ഈ ചുണക്കുട്ടന്മാര്‍ സിനിമയ്ക്ക് വേണ്ടി ഉള്ളവരാണ്.. തന്റെ കണക്കൂട്ടലുകള്‍ തെറ്റിയില്ല; സിനിമയില്‍ ഇടം നേടിയ പഞ്ചപാണ്ഡവരെ കുറിച്ച്‌ പ്രതാപ് പോത്തന്‍

സംവിധായകനായും നടനായും തിളങ്ങിയ വ്യക്തിയാണ് പ്രതാപ് പോത്തന്‍.ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ തന്റെ കണ്ടെത്തല്‍ വിജയിച്ചതിന്റെ നിര്‍വൃതിയിലാണ് പ്രതാപ് പോത്തന്‍. കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവര്‍ ഭാവിയിലെ താരങ്ങളായി മാറുമെന്ന തന്റെ അന്നത്തെ കണ്ടെത്തല്‍ സത്യമായി തീര്‍ന്നതിന്റെ സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല.

‘നാളയ ഇയക്കുണര്‍’ (നാളത്തെ സംവിധായകര്‍) എന്ന ഒരു റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ ആയിരുന്നു പ്രതാപ് പോത്തന്‍. സിനിമ മാത്രം സ്വപ്നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു പരിപാടി.അന്ന് അദ്ദേഹം അഞ്ചുപേരടങ്ങുന്ന ചെറുപ്പക്കാരുടെ ഒരു സംഘത്തെ ശ്രദ്ധിച്ചിരുന്നു. സിനിമയില്‍ അവര്‍ക്ക് ഒരു ഭാവിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ല ഇന്നിപ്പോള്‍ മനസ്സിലാക്കുകയാണ് പ്രതാപ് പോത്തന്‍.കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍.ഇവരാണ് ആ അഞ്ചുപേരടങ്ങുന്ന സംഘം.കാര്‍ത്തിക് സുബ്ബരാജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയില്‍ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും.ഇവര്‍ ഇന്ന് സിനിമയില്‍ നിറഞ്ഞു നില്‍കുമ്പോള്‍ പ്രതാപ് പോത്തന്റെ ഈ കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.