വിക്രമിന്റെ കര്‍ണ്ണനില്‍ ഭീമനായി എത്തുന്നത് മോഹന്‍ലാല്‍?ആരാധകരില്‍ ആകാംക്ഷയുണര്‍ത്തി നിര്‍മ്മാതാക്കള്‍

ആര്‍.എസ് വിമലിന്റെ ബ്രമ്മാണ്ടചിത്രമാണ്‌ കര്‍ണന്‍.ചിത്രത്തില്‍ കര്‍ണന്‍ ആയി ആദ്യം തീരുമാനിച്ചിരുന്നത് പ്രിത്വിയെ ആയിരുന്നു എന്നാല്‍ പ്രിത്വി പിന്മാരിയെതിനെതുടര്‍ന്ന് സംവിധായകന്‍ വിക്രമിനെ സമീപിച്ചു ,ചിത്രത്തിന്‍റെ ചിത്രീകരണവും ഇപ്പോള്‍ ഗുരുവായൂരില്‍ ആരംഭിക്കുകയും ചെയ്തു.

വിക്രം നായകനായെത്തുന്ന ആര്‍ എസ് വിമല്‍ ചിത്രം മഹാവീര്‍ കര്‍ണ്ണയില്‍ ഭീമനായെത്തുന്നത് മോഹന്‍ലാലായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.മോഹന്‍ലാലുമായുള്ള ചര്‍ച്ചകള്‍ക്കായാണ് ആര്‍.എസ് വിമല്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. ഭീമനായി അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതമറിയിച്ചോ എന്നുള്ള കാര്യം വ്യക്തമല്ല. രണ്ടാമൂഴം നടക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇങ്ങിനെ ഒരു വേഷം അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാവുമോ എന്ന കാര്യത്തിലാണ് സംശയം.

അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്‌ട് വിദഗ്ധരെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.