സുഹൃത്തുക്കളുടെ തമാശ അതിരുവിട്ടു, ഭക്ഷണം വലിച്ചെറിഞ്ഞ് വരൻ എഴുന്നേറ്റ് പോയി; വൈറലായി വിവാഹ വീഡിയോ

ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസമാണ് വിവാഹദിനം. ഇങ്ങനെയൊരു വാചകം ഇപ്പോൾ പറഞ്ഞാൽ ഒരുപക്ഷേ ആരും അം​ഗീകരിച്ചു എന്നുവരില്ല. ഒരാൾക്ക് ‘എങ്ങനെ പണികൊടുക്കാ’മെന്ന് ചിന്തിക്കുന്ന ദിനമായി ഇപ്പോഴത്തെ വിവാഹവേദികൾ മാറുന്നുണ്ട്. പ്രത്യേകിച്ച് ‘ചില ന്യൂ ജെൻ’ വിവാഹങ്ങൾ. പലപ്പോഴും ഇവ പണി കൊടുക്കുന്നവർക്കൊഴികെ അരോചകമായി മാറാറുണ്ട് എന്നതാണ് സത്യം. അത്തരമൊരു കല്യാണ വീഡിയോയിലെ രം​ഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.