ഹൃത്വിക്കിനോടും സുസൈനോടും ആരാധകര്‍ ചോദിച്ചുപോയി; വീണ്ടും ഒരുമിച്ചുകൂടെ, എന്തിന് വേര്‍പിരിഞ്ഞു

വേര്‍പിരിഞ്ഞെങ്കിലും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് ഹൃത്വിക്കും സുസൈനും.2014ലാണ് ബോളീവുഡ് താരം ഹ‌ൃത്വിക് റോഷനും സുസൈന്‍ ഖാനും വേര്‍പിരിഞ്ഞത്.2000 ലാണ് ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹൃത്വികും സൂസൈന്ന ഖാനും വിവാഹിതരായത്.വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. മക്കളുടെ പിറന്നാളും അവധിക്കാലം ആഘോഷിക്കാനും തുടങ്ങി പൊതുപരിപാടികളിലും കുടുംബത്തിലെ പാര്‍ട്ടികള്‍ക്കും ഹൃത്വിക് സൂസൈന്നയ്‌ക്കൊപ്പമാണ്‌ വരാറുള്ളത്.

ഇപ്പോള്‍ ഹൃത്വിക്കിന്റെ നാല്‍പ്പത്തിയഞ്ചാം പിറന്നാളിന് സുസൈന്‍ നേര്‍ന്ന ആശംസയാണ് സോഷ്യല്‍ മീഡ‍ിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. എന്റെ എക്കാലത്തെയും പ്രിയ സുഹൃത്തിന്, ആത്മാംശത്തിന് പിറന്നാള്‍ ആശംസിക്കുന്നുവെന്നാണ് സുസൈന്‍ കുറിച്ചത്. ഒപ്പം ഹൃത്വിക്കിനൊപ്പമുള്ള മനോഹരമായ ചിത്രവും പങ്കുവെച്ചു.

ചിത്രങ്ങളും സുസൈന്റെ ആശംസയും കണ്ട ആരാധകര്‍ ചോദിച്ചുപോയി, ഇത്രയും സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും ഒരുമിച്ചുകൂടെ? എന്തിനാണ് ബന്ധം വേര്‍പ്പെടുത്തിയത്.