ഹൈദരാബാദിൽനിന്നു പുറത്തുവരുന്നതു പ്രണവ്– കല്യാണി പ്രണയ രംഗങ്ങൾ

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹ’ത്തില്‍ പ്രണവ് മോഹന്‍ലും കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ചേർന്നുള്ള പ്രണയ രംഗങ്ങളുടെ ചിത്രീകരണം ഹൈദരാബാദ് രാമോജി സ്റ്റുഡിയോയിൽ തുടരുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹന്‍ലാലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

സംവിധായകന്റെയും നായകന്റെയും മക്കള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
മരയ്ക്കാരായി ലാൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നതു പ്രണവാണ്. സിനിമ തുടങ്ങുന്നതുതന്നെ പ്രണവിലൂടെയാണെന്നാണു സൂചന. കല്യാണിയുടെ ആദ്യ മലയാള സിനിമയാണിത്. തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളാണു കല്യാണി.