രജനികാന്ത്-അജിത് ആരാധകര്‍ തമ്മില്‍ തീയേറ്ററില്‍ സംഘര്‍ഷം; രണ്ടു പേര്‍ക്ക് കുത്തേറ്റു

സ്റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നീ​കാ​ന്തി​ന്‍റെ പേ​ട്ട​യും ത​ല അ​ജി​ത്തി​ന്‍റെ വി​ശ്വാ​സ​വും ആ​രാ​ധ​ക​രെ ആ​ഘോ​ഷ​ത്തി​മ​ര്‍​പ്പി​ലാ​ഴ്ത്തി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി.ഇരു ചിത്രങ്ങള്‍ക്കും ആരാധകര്‍ വന്‍വരവേല്‍പാണ് നല്‍കിയത്.ആഘോഷങ്ങള്‍ക്കിടയിലും അനിഷ്ടസംഭവങ്ങളും ഉണ്ടായി.തമിഴ്‌നാട്ടില്‍ രജനീകാന്ത് അജിത് ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു.ഇന്നു രാവിലെ വെല്ലൂരിലാണ് സംഭവമുണ്ടായത്. പ്രശാന്ത് , രമേഷ് എന്നീ രണ്ടു യുവാക്കള്‍ക്കാണ് കുത്തേറ്റത്.

പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.സംഭവത്തില്‍ വെല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.