വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ദുല്‍ഖര്‍ ; സോയ ഫാക്‌ടറിയിലെ ലുക്ക് വൈറല്‍

‘ദി സോയ ഫാക്‍ടര്‍’ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആയിട്ടാണ് എത്തുന്നത്‌.ചിത്രത്തിലെ ദുല്‍ഖറിന്റെ പുതിയ ലുക്ക്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യന്‍ ജേഴ്സിയില്‍ മൈതാനത്ത് നില്‍ക്കുന്ന ദുല്‍ഖറിന്‍റെ ചിത്രം വൈറലാകുന്നത്.

സോനം കപൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ക്കറിന്‍റെ നായിക. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.ദുല്‍ഖര്‍ സല്‍മാന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ്‌ ദി സോയ ഫാക്‍ടര്‍.