മരക്കാറിലെ പ്രണവിന്‍റെയും കല്യാണിയുടെയും പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍..!

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍- അറബിക്കടലിന്‍റെ സിംഹം പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്.പ്രണവിന്‍റെ നായികയായാണ് കല്യാണി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തില്‍ മോഹന്‍ലാലും പ്രണവും ഒന്നിച്ചെത്തുന്ന രംഗങ്ങള്‍ ഉണ്ടാവില്ലെങ്കിലും ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശകരമായ വാര്‍ത്തയാണിത്.
ഇപ്പോള്‍ ഇതാ പ്രണവിന്‍റെയും കല്യാണിയുടെയും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആയി കൊണ്ടിരിക്കുന്നു.