1000 അല്ല 1200 കോടി മുതല്‍ മുടക്കില്‍ ലാലേട്ടന്‍റെ മഹാഭാരതം വരുന്നു..!

1000 കോടി മുതല്‍ മുടക്കില്‍ നേരത്തേ പ്രഖ്യാപിച്ച മഹാഭാരത ബേസ്ഡ് ഓണ്‍ രണ്ടാമൂഴത്തിനായി സംവിധായകന്‍ വി എ ശ്രീകുമാര്‍ പുതിയ നിര്‍മാതാവുമായി കരാറൊപ്പിട്ടു.ചിത്രം നിര്‍മിക്കുന്നതിനായി ഡോ എസ്.കെ നാരായണനുമായി ശ്രീകുമാര്‍ മേനോന്‍ ചര്‍ച്ച നടത്തിയെന്ന വിവരം മനുഷ്യവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.ഇതിന് പിന്നാലെ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും 1200 കോടി രൂപ മുതല്‍മുടക്കില്‍ ചിത്രം നിര്‍മിക്കുന്നുവെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നു. ഡോ.എസ്.കെ നാരായണനും ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പുവച്ചു എന്ന് വ്യക്തമാക്കി മറ്റൊരു ചിത്രം കൂടി പുറത്ത് വിടുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് സംവിധായകന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

രണ്ടാമൂഴത്തിന്റെ ചിത്രീകരണം നീണ്ടുപോയതിനെ തുടര്‍ന്നാണ് എം.ടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് രംഗത്ത് വരികയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തത്. തുടര്‍ന്ന് രണ്ടാമൂഴം സിനിമ അനിശ്ചിതത്വത്തിലായി. എം.ടിയുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മിക്കുമെന്നാണ് ബി.ആര്‍ ഷെട്ടി നേരത്തേ പറഞ്ഞിരുന്നത്.