മലയാളികളുടെ പ്രിയപ്പെട്ട വില്ലന്റെ മകന്‍ വെള്ളിത്തിരയിലേയ്ക്ക്!!

മലയാള സിനിമയിലെ ഗ്ലാമറുള്ള വില്ലന്‍ എന്നാണ് റിയാസ്ഖാനെ അറിയപ്പെടുന്നത്.സിക്സ്പാക്കും നടനോടൊപ്പം അതിഗംഭീരമായ ആകാര വടിവോട് കൂടി മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ആദ്യ വില്ലനാണ് റിയാസ് ഖാന്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാനിന്ന്യമാണ് താരം. ഇപ്പോഴിത അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും സിനിമയിലെത്തിയിരിക്കുകയാണ്.
രത്ന ലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖന്‍- ഉമ ദമ്ബതികളുടെ മകന്‍ ഷരീഖ് ഹസന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് ബിഗ്ബോസിലൂടെ പ്രശസ്തനായ ഷരീഖ് മോഡലിങ് രംഗത്ത് സജീവമാണ്. സിനിമയിലേയ്ക്കുളള നല്ലൊരു തടക്കം ലഭിച്ചതിന് നന്ദിയുണ്ടെന്നും ഷരീഖ് പറയുന്നു. അര്‍ച്ചന രവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രമാണ് ഉഗ്രം. മതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത നാടുവിടുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. യാത്രക്കിടയില്‍ യുവതിയെ ഒരു അ‍ഞ്ജാതന്‍ തട്ടി കൊണ്ട് പോകുകയും തുടര്‍ന്നു ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്- സംവിധായകന്‍ രത്ന ലിംഗ പറഞ്ഞു.

‘പോസ്റ്റര്‍ കീറിയത് എന്റെ മാത്രം തെറ്റാണ്, ഇനി ആവര്‍ത്തിക്കില്ല, എനിക്ക് അബദ്ധം പറ്റിയതാണ്’ ഒടിയന്‍ പോസ്റ്റര്‍ കീറിയ യുവാവിനെകൊണ്ട് തന്നെ തിരികെ ഒട്ടിപ്പിച്ച്‌ മോഹന്‍ലാല്‍ ഫാന്‍സ്

ഒടിയന്‍ സിനിമയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെക്കൊണ്ട് മാപ്പ് പറയിച്ച്‌ മോഹന്‍ലാല്‍ ആരാധകര്‍. പോസ്റ്റര്‍ കീറിയ ആളെ കണ്ടെത്തി അയാളെക്കൊണ്ടുതന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിക്കുന്ന ചിത്രവും വിഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ യുവാവ് മാപ്പ് പറയുന്ന വിഡിയോഇപ്പോള്‍ വൈറലാണ്.’പോസ്റ്റര്‍ കീറിയത് എന്റെ മാത്രം തെറ്റാണ്, ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ല, എനിക്ക് അബദ്ധം പറ്റിയതാണ്. സിനിമ വിജയിക്കാന്‍ പ്രര്‍ഥിക്കുന്നു’ എന്ന് സഹല്‍ എന്ന യുവാവ് ഏറ്റുപറഞ്ഞു.

അനുഷ്കയുമായി പ്രണയത്തിലാണോ?; പ്രഭാസിനോട് സംവിധായകന്റെ ചോദ്യം

പ്രഭാസും അനുഷ്കയും പ്രണയത്തിലാണോ? ഈയൊരു ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാനായി ആരാധകർ കാത്തിരിപ്പു തുടങ്ങിയിട്ടു നാളുകളേറെയായി. ഒടുവിൽ പ്രഭാസിനോടു തന്നെ ആ ചോദ്യം നേരിട്ടു ചോദിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് ആരാധകർ ചോദിക്കാൻ ആഗ്രഹിച്ച ആ ചോദ്യം പ്രഭാസിനോട് ഉന്നയിച്ചത്. എന്നാൽ, കരണിന്റെ ചോദ്യങ്ങൾക്ക് പ്രഭാസ് നൽകിയ ഉത്തരം ആരാധകരെ ആശയക്കുഴപ്പത്തിലാക്കി.
കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. റാണാ ദഗുബാട്ടി, സംവിധായകൻ രാജമൗലി എന്നിവർക്കൊപ്പമാണ് പ്രഭാസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. പ്രഭാസ് ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നായിരുന്നു കരണിന്റെ ചോദ്യം. അതിന് ‘ഇല്ല,’ എന്ന് ഒറ്റവാക്കിൽ പ്രഭാസ് മറുപടി പറഞ്ഞു. എന്നാൽ കരൺ ജോഹർ പിന്മാറാൻ തയ്യാറായില്ല. നടി അനുഷ്കയുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകൾ സത്യമോ വ്യാജമോ എന്നായി കരൺ. ‘താങ്കൾ തന്നെ തുടങ്ങിയല്ലോ’ എന്ന മറുപടിയാണ് പ്രഭാസ് നൽകിയത്.
ഷൂട്ടിങ് സെറ്റിൽ വച്ചു ആരെങ്കിലുമായി അടുത്തിടപഴകിയിട്ടുണ്ടോ എന്ന ചോദ്യത്തിനും പ്രഭാസിന്റെ മറുപടി ‘ഇല്ല’ എന്നായിരുന്നു. അവസാനം, ഈ പരിപാടിയിൽ നുണ പറഞ്ഞിട്ടുണ്ടോ എന്നു കരൺ ജോഹർ ചോദിച്ചു. ആ ചോദ്യത്തിന് ‘അതെ’ എന്നാണ് പ്രഭാസ് ഉത്തരം പറഞ്ഞത്. അതോടെ, വേദിയിൽ ചിരി പടർന്നു. പ്രഭാസിന്റെ കുസൃതി നിറഞ്ഞ ഉത്തരങ്ങളെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. അനുഷ്കയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളുമായി ചേർത്താണ് പ്രഭാസിന്റെ ഉത്തരങ്ങളെ ആരാധകർ വായിച്ചെടുത്തത്.

‘അനിയത്തിക്കുട്ടിയാണ് എന്റെ ജീവിതം, അവളില്ലെങ്കില്‍ ഞാനില്ല’! ടിക് ടോക്കില്‍ അനിയത്തി സ്‌നേഹം പങ്കുവച്ച്‌, മനം കവര്‍ന്ന അന്‍സല്‍ പറയുന്നു

‘അനിയത്തിക്കുട്ടിയാണ് എന്റെ ജീവിതം, അവളില്ലെങ്കില്‍ ഞാനില്ല’. പറയുന്നത് അന്‍സലാണ്. ഓട്ടിസ്റ്റിക്കായ അനിയത്തിക്കുട്ടിയ്‌ക്കൊപ്പം ടിക് ടോക് വീഡിയോ ചെയ്യുമ്ബോള്‍ ലോകത്തിന്റെ മുഴുവന്‍ കൈയ്യടി തന്നെ തേടിയെത്തുമെന്ന് അന്‍സല്‍ വിചാരിച്ചിരുന്നില്ല.

കൊല്ലം കൊട്ടിയം സ്വദേശിയാണ് അന്‍സല്‍. യൂനസ് കോളജ് ഓഫ് എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി. അനിയത്തി സ്‌നേഹത്തെക്കുറിച്ച്‌ മനസ്സുതുറക്കുകയാണ് അന്‍സല്‍. ‘അല്‍സിയ എന്നാണവളുടെ പേര്. ഓട്ടിസമാണ്.് പന്ത്രണ്ട് വയസ്സുണ്ട്.

ഇടക്കിടെയുള്ളതാണ് ഈ കലാപരിപാടി. ഞാന്‍ പറഞ്ഞാലേ അവള്‍ അനുസരിക്കൂ. വലിയ സന്തോഷമാണ് ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്ബോ. ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും അവസാനം ചെയ്ത വീഡിയോ ആണ് വൈറലായത്. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ ആകുമെന്ന്. വീഡിയോ വൈറലായതോടെ ഉമ്മയും ഉപ്പയും അനിയത്തിയ്ക്കും ഒരുപാട് സന്തോഷമായി.

നിത്യദാസ് ഇപ്പോള്‍ എവിടെയാണ്! നവ്യയ്‌ക്കൊപ്പം റിമി ടോമിയെ കാണാനെത്തി! വീഡിയോ വൈറല്‍! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്.മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളായ നവ്യ നായരും നിത്യാ ദാസുമാണ് അടുത്തതായി പരിപാടിയിലേക്ക് എത്തുന്നത്. ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

നവ്യ നായരും നിത്യ ദാസും റിമിയോടൊപ്പം..!

ഇഷ്ടത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നവ്യ നായരും ഈ പറക്കും തളികയിലെ ബസന്തിയായ് മലയാളിമനസ്സുകളിലേക്ക് കയറിയ നിത്യാ ദാസും റിമിയോടൊപ്പം..! ഒന്നും ഒന്നും മൂന്നു സീസൺ 3 ഞായർ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ. #OnnumOnnumMoonuSeason3 #MazhavilManorama #Bismi #JoscoJewellers #Vstar #MCRPureCottonClub

Posted by Mazhavil Manorama on Friday, December 14, 2018

കളക്ഷന്‍ റെക്കോര്‍ഡില്‍ ചരിത്രത്തിലിടം നേടി ‘ഒടിയന്‍’; ആദ്യദിനം കൊണ്ട് സ്വന്തമാക്കിയത് 11.78 കോടി

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് മോഹന്‍ലാല്‍- ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ ‘ഒടിയന്‍’ ഇന്നലെ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കി എന്ന പ്രത്യേകതയിനി ഒടിയന് സ്വന്തം. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി 684 ഷോയില്‍ 4.73 കോടിയുടെ കളക്ഷനാണ് ലഭിച്ചത്.ഇതോടെ ഇന്ത്യയ്ക്ക് പുറത്ത് മാത്രം 16.53 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. തെന്നിന്ത്യയില്‍ തന്നെ ആദ്യമായി ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഒടിയന്‍ കുതിക്കുന്നത്.

2500 തിയേറ്ററുകളിലായി 10,000 ഷോകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഹര്‍ത്താല്‍ ദിവസമായിട്ട് പോലും നിറഞ്ഞ സദസ്സുകളിലാണ് ഒടിയന്‍ ഓടിയത്. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെയാണ് തിയെറ്ററുകളിലെത്തിയത്. ഒരാഴ്ച കൊണ്ട് 50 കോടി കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോരളത്തിലെ കളക്ഷന്റെ കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

മോഹന്‍ലാലിന്റെ പണം കൊണ്ടാണോ സിനിമ എടുക്കുന്നത്?ആന്റണി പെരുമ്ബാവൂരിന്റെ കിടിലന്‍ മറുപടി

നരസിംഹത്തില്‍ തുടങ്ങിയ ആന്റണി പെരുമ്ബാവൂര്‍ എന്ന നിര്‍മ്മാതാവിന്റെ നിര്‍മ്മാണ ജീവിതം ഒടിയനില്‍ എത്തി നില്‍ക്കുന്നു. ദിവസം 3000ത്തോളം ഷോകള്‍ നടക്കുന്ന മലയാളത്തിലെ ആദ്യത്തെ പടമാണ് ഒടിയന്‍. മോഹന്‍ലാലിന്റെ സന്തതസഹചാരി എന്ന നിലയില്‍ തന്റെ നിര്‍മ്മാണ ജീവിതത്തില്‍ കേള്‍ക്കുന്ന ഏറ്റവും വലിയ ചോദ്യത്തിന് മറുപടി പറയുകയാണ് ആന്റണി . മോഹന്‍ലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി, അത് അങ്ങനെയല്ലെന്ന് പറയുന്ന ആന്റണി അങ്ങനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം എന്നും പറയുന്നു.മോഹന്‍ലാലിനെപ്പോലെ ഒരു വലിയ മനുഷ്യന്‍ എന്നെ വിശ്വസിച്ചു പണം ഏല്‍പ്പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ. മോഹന്‍ ലാലിന്റെ പണംകൊണ്ടു നിര്‍മ്മിച്ചാല്‍ എന്താണുകുഴപ്പം.അതു മോഹന്‍ലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലെ എന്നുമാണ് ആന്റണി ചോദിക്കുന്നത്.
മോഹന്‍ലാല്‍ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടെ. അതിനെന്തിനാണു പുറത്തുള്ളവര്‍ അസ്വസ്ഥരാകുന്നത് എന്നും ആന്റണി ചോദിക്കുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കില്‍ അതു നല്‍കാവുന്നവര്‍ സിനിമ നിര്‍മ്മിക്കട്ടെയെന്നും പ്രതിഫലം കൂട്ടി മലയാള സിനിമ നശിപ്പിച്ചുവെന്നു പറയുന്ന ഒരാളും എന്റെ പ്രതിഫലം കൂടിപ്പോയി എന്നു പറഞ്ഞു നിര്‍മ്മാതാവിനോ പ്രസാധകനോ ജോലി ചെയ്യുന്ന സ്ഥാനപത്തിനോ തിരിച്ചു കൊടുത്തതായി കേട്ടിട്ടില്ലെന്നും ആന്റണി പറയുന്നു.

മാണിക്യാ ഇത്തിരി കഞ്ഞിയെടുക്കട്ടേ?- ശ്രീകുമാര്‍ മേനോന് പൊങ്കാല

പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഒടിയന്‍ തിയേറ്ററുകളിലെത്തി. എന്നാല്‍, അമിത പ്രതീക്ഷയുമായി പോയവരെ നിരാശപ്പെടുത്തുന്നതായിരുന്നു പടം. പ്രതീക്ഷകള്‍ തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ പൊങ്കാലയിടുകയാണ് ഫാന്‍സ്.
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു ചോദിച്ച എം ടി സാര്‍ ആണ് ഞങ്ങടെ ഹീറോയെന്ന് ചിലര്‍ പറയുന്നു. ഒടിയന്‍ റിലീസിന്റെ തലേന്നാണ് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഒടിയനു വേണ്ടി വന്‍ പ്രതിഷേധമായിരുന്നു ആരാധകര്‍ നടത്തിയത്. മമ്മൂട്ടി ഫാന്‍സ് വരെ മോഹന്‍ലാലിന്റെ ഒടിയന് പിന്തുണ അറിയിച്ചിരുന്നു

എന്നാല്‍ വേണ്ടിയിരുന്നില്ലെന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘികളായിരുന്നു ശരിയെന്നും ഇന്നവര്‍ മാറ്റിപ്പറയുകയാണ്. ചിത്രത്തെ കുറിച്ച്‌ അമിത പ്രതീക്ഷ നല്‍കിയത് സംവിധായകന്റെ വാക്കുകള്‍ തന്നെയായിരുന്നു. ഇത് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പരിഹാസത്തിനു കാരണമാവുകയും ചെയ്തിരുന്നു. ഏതായാലും കാത്തിരുന്ന് കാണാം ബോക്സോഫീസില്‍ ഒടിയന്റെ ഭാവി എന്താകുമെന്ന്.