സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടു, ജനം കാര്‍ തല്ലിപ്പൊളിക്കുമെന്നു വന്നതോടെ ഒടുവില്‍ മമ്മൂക്കയ്‌ക്ക് മാപ്പ് പറയേണ്ടി വന്നു

ഒരിക്കല്‍ ഒരു സിനിമാ സെറ്റിലേക്കുള്ള യാത്രയ്‌ക്കിടെ മെഗാ‌സ്റ്റാറിന് പുലിവാല് പിടിക്കേണ്ടി വന്ന ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാവീര്‍ കര്‍ണ്ണന് ഗംഭീര തുടക്കം; ചിത്രത്തിനായി കൂറ്റന്‍ രഥവും രാജകീയ പ്രൗഢി നിറഞ്ഞ സെറ്റും ഒരുങ്ങുന്നു, വീഡിയോ പങ്കുവെച്ച്‌ സംവിധായകന്‍

വിമലിന്റെ സംവിധാനത്തില്‍ തമിഴ് നടന്‍ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീര്‍ കര്‍ണന് ഗംഭീര സെറ്റാണ് ഒരുങ്ങുന്നത്. ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയി. ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് 4 നില പൊക്കമുള്ള ഈ കൂറ്റന്‍ രഥത്തിലാണ്. ഇതില്‍ 1,001 മണികളാണുണ്ടാവുക.

Mahavir Karna – special pooja – Building chariot

Initiating the building of Karna's Great Chariot, with an auspicious Puja held at Sree Padmanabha Swamy Temple.The Hindi-Tamil-Telugu multi-lingual movie 'MAHAVIR KARNA', with Chiyaan Vikram enacting the role of the great warrior Karna, will begin soon.The giant wheels of Karna's Great Chariot are about to start rolling..#MahavirKarna #ChiyaanVikram #RSVimal

Posted by RS Vimal on Wednesday, December 12, 2018

അതേസമയം വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും സിനിമയില്‍ അണിനിരക്കുന്നതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇതാരൊക്കെയാണെന്നതിനെ പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്‌ട് വിദഗ്ധരെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.

റിലീസ് ദിവസം തന്നെ ഹർത്താൽ,​ ഫാൻസ് ഇളകി; ബി.ജെ.പിക്ക് ‘പൊങ്കാല’

മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ-. ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒടിയൻ നാളെ റിലീസിനൊരുങ്ങുകയാണ്. എന്നാൽ സെക്രട്ടേറിയേറ്റിന് മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ചതിനെ തുടർന്ന് നാളെ ബി.ജെ.പി. സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇത് തെല്ലൊന്നുമല്ല മോഹൻലാൽ ഫാൻസിനെ ചൊടിപ്പിച്ചത്.
ഇതേ തുടർന്ന് ബി.ജെ.പിയുടെ ഫേസ്ബുക്ക് പേ‌ജിൽ മോഹൻലാൽ ആരാധക‌രുടെ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. “2 വർഷത്തെ ഞങ്ങളുടെ കാത്തിരിപ്പ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ നോക്കണ്ട, സിനിമയ്ക്ക് പോകുന്നവരെ തടഞ്ഞാൽ ബി.ജെ.പി. ഒാർമ്മ മാത്രമായി മാറും’ തുടങ്ങിയ നിരവധി കമെന്റുകളാണ് ബി.ജെ.പിയുടെ പേജിൽ വരുന്നത്. ഹർത്താൽ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. ഇതേ സമയം വേണുഗോപാലൻ നായരുടെ മരണം വ്യക്തിപരമായ പ്രശ്നങ്ങൾക്കൊണ്ടാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. സിനിമകൊണ്ട് ഹർത്താലിനെ തോ‍ൽപ്പിക്കാൻ പറ്റുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

കുറച്ചത് ഒമ്ബത് കിലോ, മുടിയും മുറിച്ചു; ഒരു കഥാപാത്രത്തിനായി അടിമുടി മാറി രജിഷ വിജയന്‍

തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടി, പ്രതിഭ തെളിയിച്ച താരമാണ് രജിഷ വിജയന്‍. എന്നാൽ പിന്നീട് ചുരുക്കം ചില സിനിമകളിൽ മാത്രമാണ് രജിഷയെ കാണാനായത്. കഴിഞ്ഞ വർഷം ജോർജേട്ടൻ പൂരത്തിലും ഒരു സിനിമാക്കാരനിലും നടി നായികയായി എത്തി.
ഈ വർഷം ഒരു ചിത്രത്തിൽ പോലും നടി അഭിനയിച്ചിരുന്നില്ല. ഇതേതുടർന്ന് രജിഷയ്ക്കുനേരെ വിമർശനങ്ങളും ഉണ്ടായി. മറ്റുനായികമാർക്കെല്ലാം കൈനിറയെ ചിത്രങ്ങളുള്ളപ്പോൾ രജിഷയെ ഒഴിവാക്കുന്നതെന്തിനെന്നായിരുന്നു ഏവരുടെയും സംശയം. എന്തായാലും അതിനൊരു ഉത്തരവുമായി രജിഷ തന്നെ എത്തി.
അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ഒരു കൗമാര വിദ്യാര്‍ത്ഥിനിയായി ഞെട്ടിക്കുന്ന മേക്കോവറിലാണ് നടി എത്തുന്നത്. കഥാപാത്രമാവാന്‍ വേണ്ടി രജിഷ ഒന്‍പത് കിലോ ശരീര ഭാരം കുറയ്ക്കുകയും നീളമുള്ള മുടി മുറിക്കുകയും ചെയ്തു.
ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതൽ വിവാഹം വരെയുള്ള ജീവിതമാണ് സിനിമ. അവളുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ ദൃശ്യവത്കരിക്കുക.

സില്‍ക്കായി വിന്‍സി ലാലേട്ടനായി പ്രസന്നാ മാസ്റ്റര്‍!! വിന്‍സിയുടെ ഹോട്ട് ചുവടുവെപ്പില്‍ മാസ്റ്റര്‍ വീണൂ..

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സുകളില്‍ കയറി കൂടിയ താരമാണ് വിന്‍സി. ഒരു ഹോട്ട് ചിക്കന്‍ കറി വിന്‍സിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. സിനിമയില്‍ എത്തിയതിനു ശേഷമാണ് എല്ലാവരും താരമാകുന്നത്. എന്നാല്‍ സിനിമയുടെ ക്യാമറ വെളിച്ചം കാണുന്നതിനു മുന്‍പ് തന്നെ വിന്‍സി താരമായിരിക്കുകയാണ്. വിന്‍സി മത്രമല്ല നായിക നായകന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത 16 മത്സരാര്‍ഥികളും താരമായിരിക്കുകയാണ്.

ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് വിന്‍സിയുടേയും കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്ററിന്റേയും ഡന്‍സാണ്. ചിക്കന്‍ കറി ഉണ്ടാക്കിയതു പോലെ ഡാന്‍സും അല്‍പം ഹോട്ടായിരുന്നു.. മഴവില്‍ മനോരമയുടെ തകര്‍പ്പന്‍ കോമഡിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രസന്ന മാസ്റ്ററിനൊപ്പം വിന്‍സി ചുവട് വെച്ചത്.‌ മസ്റ്ററെ വേദിയിലേയ്ക്ക് ക്ഷണിച്ചപ്പോഴായിരുന്നുഇവരുടെ ഡാന്‍സ്. ഇവര്‍ക്കൊപ്പം സരയുവും ഉണ്ടായിരുന്നു.സദസില്‍ ചരി നിറച്ച ഒരു പ്രകടനമായിരുന്നു ഇവരുടേത്. പിന്നീട് വിന്‍സിക്കൊപ്പം സ്ഫടികത്തിലെ ഏഴുമല പൂഞ്ചോല എന്ന ഗാനത്തിനു മാസ്റ്റര്‍ ചുവട് വെച്ചിരുന്നു. മാസ്റ്റര്‍ക്കൊപ്പം അതി ഗംഭീരമായ പ്രകടനമായിരുന്നു വിന്‍സിയും കാഴ്ചവെച്ചത്.വിന്‍സിക്കൊപ്പം നായിക നായകന്‍ താരങ്ങളായ ദര്‍ശന, മാളവിക, ആഡിസ്, ശംഭു, വിശ്വ എന്നിവരും എത്തിയിരുന്നു. ഷോയ്ക്കിടെ നിരവധി ഗാനങ്ങള്‍ക്ക് ഇവര്‍ ചുവട് വെച്ചിരുന്നു.

നായികമാരുടെ എണ്ണം കേട്ടാല്‍ ചിരിക്കും;ട്രോള്‍ നായകന്‍ നന്ദമൂരി ബാലകൃഷ്ണക്ക് പുതിയ ചിത്രത്തില്‍…

തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയെ മലയാളികള്‍ അറിയുക ട്രോളിലൂടെയാകും. വീണ്ടും വാര്‍ത്തകളില്‍ ഇടം‌പിടിച്ചിരിക്കുകയാണ് ബാലയ്യ. തന്റെ പുതിയ ചിത്രത്തില്‍ 9 നായികമാര്‍ക്കൊപ്പമാണ് ബാലയ്യ അഭിനയിക്കുന്നത്.വിഭജിക്കപ്പെടാത്ത ആന്ധ്ര പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായിരുന്ന എന്‍എടി രാമ റാവുവിന്റെ ജീവിതകഥ പറയുന്ന എന്‍ടിആര്‍ കഥാനായകുഡുവിലാണ് ഒന്‍പത് മുന്‍നിര നായികമാര്‍ അഭിനയിക്കുന്നത്.

എന്‍ടിആറിന്റെ മകന്‍ ബാലകൃഷ്ണയെന്ന ബാലയ്യയാണ് പിതാവിന്റെ റോള്‍ ചെയ്യുന്നത്. അച്ഛന്റെ വേഷം ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതും കൌതുകകരവുമായ കാര്യമാണെന്ന് ബാലയ്യ നേരത്തേ അറിയിച്ചിരുന്നു. താന്‍ കൈകാര്യം ചെയ്യാന്‍ പോകുന്ന വേഷം തന്റെ വ്യക്തി ജീവിതവുമായി അത്രമേല്‍ അടുത്ത് കിടക്കുകയാണെന്നും ബുദ്ധിമുട്ട കാര്യമാണിതെന്നും ബാലയ്യ വ്യക്തമാക്കിയിരുന്നു.

9 നായികമാര്‍ അണിനിരക്കുന്ന ചിത്രത്തിലെ മെയിന്‍ ഹീറോയിന്‍ വിദ്യാ ബാലനാണ്. എന്‍ടിആറിന്റെ ഭാര്യയായി വിദ്യ എത്തുന്നു. തെലുങ്കില്‍ ഏറെ തിരക്കുള്ള രാകുല്‍ പ്രീത് സിംഗ് അന്തരിച്ച നടി ശ്രീദേവിയുടെ റോള്‍ ചെയ്യും. അന്തരിച്ച നടി സാവത്രിയായി നിത്യാമേനോനും ദേവസേനയായി ഞെട്ടിച്ച അനുഷ്‌കയും ചിത്രത്തിലുണ്ട്. പഴയകാല താരം സരോജാദേവിയുടെ റോളാണ് അനുഷ്‌കയ്ക്ക്. ശാലിനി പാണ്ഡെ സൗകാര്‍ ജാനകിയും, ഹന്‍സിക ജയപ്രദയായും എത്തും.

മാളവിക നായര്‍, പായല്‍ രാജ്പുത് എന്നിവര്‍ ജയസുധ, കൃഷ്ണ കുമാരി എന്നിവരുടെ റോള്‍ അഭ്രപാളിയിലെത്തിക്കും. സൗത്ത് ഇന്ത്യയിലെ മുന്‍നിര താരങ്ങളെ ഒരുമിപ്പിക്കുന്ന ചിത്രമെന്ന ഖ്യാതിയാണ് ഇതോടെ എന്‍ടിആര്‍ ജീവിതകഥയ്ക്ക് ലഭിക്കുന്നത്.

വിക്രമിന്റെ കര്‍ണ്ണനില്‍ ഭീമനായി എത്തുന്നത് മോഹന്‍ലാല്‍?ആരാധകരില്‍ ആകാംക്ഷയുണര്‍ത്തി നിര്‍മ്മാതാക്കള്‍

ആര്‍.എസ് വിമലിന്റെ ബ്രമ്മാണ്ടചിത്രമാണ്‌ കര്‍ണന്‍.ചിത്രത്തില്‍ കര്‍ണന്‍ ആയി ആദ്യം തീരുമാനിച്ചിരുന്നത് പ്രിത്വിയെ ആയിരുന്നു എന്നാല്‍ പ്രിത്വി പിന്മാരിയെതിനെതുടര്‍ന്ന് സംവിധായകന്‍ വിക്രമിനെ സമീപിച്ചു ,ചിത്രത്തിന്‍റെ ചിത്രീകരണവും ഇപ്പോള്‍ ഗുരുവായൂരില്‍ ആരംഭിക്കുകയും ചെയ്തു.

വിക്രം നായകനായെത്തുന്ന ആര്‍ എസ് വിമല്‍ ചിത്രം മഹാവീര്‍ കര്‍ണ്ണയില്‍ ഭീമനായെത്തുന്നത് മോഹന്‍ലാലായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.മോഹന്‍ലാലുമായുള്ള ചര്‍ച്ചകള്‍ക്കായാണ് ആര്‍.എസ് വിമല്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. ഭീമനായി അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതമറിയിച്ചോ എന്നുള്ള കാര്യം വ്യക്തമല്ല. രണ്ടാമൂഴം നടക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇങ്ങിനെ ഒരു വേഷം അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാവുമോ എന്ന കാര്യത്തിലാണ് സംശയം.

അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്‌ട് വിദഗ്ധരെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.