ഈ.മ.യൗ.വിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്.

അങ്കമാലി ഡയറീസ് ശേഷം ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈ.മ.യൗ. വിനായകനും, ചെമ്പൻ വിനോദും മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്ന ഈ ചിത്രത്തിൽ പോളി വത്സൻ, ബിറ്റൊ ഡേവിസ്, കൈനകരി തങ്കരാജ്, ദിലീഷ് പോത്തൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു. മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തി.
ലിജോയുടെ പുതിയ ചിത്രം തീയേറ്ററുകളിൽ റീലീസ് ആയിട്ടുണ്ടെന്നും എല്ലാവരും ആ ചിത്രം കാണണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അല്ലു അര്‍ജുന്റെ ചിത്രത്തിന് മോശം കമന്റിട്ട എഴുത്തുകാരിയുടെ കുടുംബത്തെ ചുട്ടുകൊല്ലുമെന്ന് ഭീക്ഷണി.

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിനെപ്പറ്റി മോശം കമന്റിട്ടെന്ന് ആരോപിച്ച്‌ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തുടരുന്നു.എഴുത്തുകാരി പി. ഗീതയുടെ മകളാണ് അപര്‍ണ. അപര്‍ണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ ചുട്ടുകൊല്ലുമെന്നുമാണ് ഭീഷണി. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തിനെതിരെ മലപ്പുറം പൊലീസിനും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്.

മലയാളത്തിലേക്കു മൊഴി മാറ്റിയെത്തിയ ‘എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ’ എന്ന സിനിമയെപ്പറ്റി സമൂഹ മാധ്യമത്തില്‍ നടത്തിയ പരാമര്‍ശമാണ് ഭീഷണിക്കു കാരണം. മാന്യതയുടെ സകല പരിധികളും ലംഘിച്ച്‌ അശ്ലീലപദപ്രയോഗങ്ങളും മാനഭംഗ, വധ ഭീഷണികളും തുടരുകയാണ്. അമ്മയേയും മകളെയും പീഡിപ്പിക്കുമെന്നും കൊന്നു കളയുമെന്നുമാണ് ഭീഷണി. പലതും യഥാര്‍ഥ പ്രൊഫൈലില്‍ നിന്നുമാണ്.
സഹോദരനൊപ്പം സിനിമാ തിയറ്ററില്‍ പോയതിനെപ്പറ്റിയും അശ്ലീലച്ചുവയോടെയാണ് പറയുന്നത്. അപര്‍ണയുടെ വീടിന് നാലു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ പോലും ഭീഷണി സന്ദേശങ്ങള്‍ അയച്ചവരുടെ കൂട്ടത്തിലുണ്ട്.

ദിലീപേട്ടന്‍റെ ശക്തമായ പിന്തുണ, അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്ന് യുവതാരം ജീവന്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അലാവുദ്ധീന്റെ അത്ഭുത വിളക്കിലെ കുട്ടി ഭൂതമായ ജീംബൂബായെ കുട്ടികള്‍ അത്ര പെട്ടനൊന്നും മറക്കില്ല.മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരത്തെ കാത്ത് നിരവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്. ദിലീപും മംമ്ത മോഹന്‍ദാസും തകര്‍ത്തഭിനയിച്ച ചിത്രമായ മൈ ബോസ്, മമ്മി ആന്‍ഡ് മി, പോക്കിരിരാജ, തുടങ്ങിയ സിനിമകളില്‍ ഇതിനോടകം തന്നെ ഈ താരം അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മമ്മി ആന്‍ഡ് മീയിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്.

ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജീവന്‍ ഗോകുല്‍ മൈ ബോസില്‍ ദിലീപിന്‍റെ അനന്തരവന്‍ ആയിട്ടാണ് എത്തിയത്.അവിടയും ജീവന്‍ പ്രേക്ഷകരെ ചിരിപ്പിച്ചു.ദിലീപിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരനുഗ്രഹമായി കാണുന്നുവെന്ന്് താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജീവന്‍ ഗോപാല്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ജീവന്റെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കാം.

തുടക്കക്കാരനായ തന്നെ നല്ല രീതിയില്‍ പിന്തുണച്ചിരുന്നു ദിലീപ്. സംവിധായകന്‍ സീനിനെക്കുറിച്ച് പറയുമ്പോള്‍ ദിലീപേട്ടന്‍ അത് ഇങ്ങനെ ചെയ്താല്‍ മതിയെന്ന തരത്തില്‍ അഭിനയിച്ച് കാണിക്കുമായിരുന്നു. വളരെ അനായാസേനയാണ് അദ്ദേഹം അഭിനയിക്കുന്നത്. അതേ ശൈലി തന്നെ നമ്മളിലേക്ക് പകര്‍ന്ന് തരാനും അദ്ദേഹം ശ്രമിക്കാറുണ്ട്. സിനിമാജീവിതത്തിലെ തന്നെ വലിയൊരു ഭാഗ്യമായാണ് ഈ അവസരത്തെ കാണുന്നത്.

പരിഹാസങ്ങള്‍ക്ക് ഒടുവിൽ പ്രണയിച്ച കുട്ടിയെ തന്നെ അവൻ ജീവിത സഖിയാക്കി; ജിതിന്റെയും കീർത്തിയുടെയും വിവാഹ ഫോട്ടോസ് കാണാം

ബോഡി ഷെയമിങ്ങ് എന്ന വില്ലൻ കാരണം പല പ്രശ്നങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ നമുക്ക് അറിയാം .ഇവരുടെ ജീവിതത്തിലും വില്ലനായ ബോഡി ഷെയമിങ്ങ് അങ്ങനെ പലതും പക്ഷെ ജിതിൻ ഒന്നും കേട്ട് തളർന്നില്ല . അതിനൊന്നും ഇവരുടെ സ്നേഹത്തെ തകർക്കാനും കഴിയുമാരുന്നില്ല ജിതിന്റെ വാക്കുകൾ ഇങ്ങനെ.കലാലയ ജീവിതത്തിൽ വെച്ചാണ് എന്റെ പ്രണയം ജനിക്കുന്നത്.ഇടതുപക്ഷ രാഷ്ട്രീയ ചിന്തകളും പ്രണയവും എന്നെ മാറ്റിമറിച്ചു.ഇടക്കെപ്പോഴൊക്കെ ഡൗണാകുമെങ്കിലും വ്യക്തിയെന്നാൻ നിരന്തരം പരിഷ്ക്കരിക്കപ്പെടുന്ന, പുരോഗമന രാഷ്ട്രീയ ചിന്തകളാണന്ന ആത്മവിശ്വാസം എന്നെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു ആ ആത്മവിശ്വാസം ചിലറയൊന്നുമല്ലാന്റാ കോളേജിലെ എന്റെ പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവരെ പുല്ലുപോലെ മറികടന്നത് എന്റെ രാഷ്ട്രീയവും പ്രണയവും നൽകിയ ആത്മവിശ്വാസം കൊണ്ടാണ്.

പിന്നെ ഞങ്ങളിലെ പ്രണയത്തിലെ പ്രധാന വില്ലൻ ബോഡി ഷെയമിങ്ങ് ആയിരുന്നു.കുറേ ഞാനും മുൻപേ കേട്ടിട്ടുള്ളതാ .അതു കൊണ്ട് ആ അവസ്ഥയെ കുറിച്ച് നന്നായി അറിയാം.നമ്മള് ഓരോ ദിവസവും പലതരം വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരെ കാണുന്നവരാണ്.അവർ തടിച്ചവരോ മേലിഞ്ഞവരോ കറുത്തവരോ വെളുത്തവരോ ഉയരം ഉള്ളവരോ ഇല്ലാത്തവരോ ആവട്ടെ കളിയാക്കുന്നതിന് മുൻപ് ആ സ്ഥാനത്ത് നമ്മളോ നമുക്ക് പ്രിയപ്പെട്ടവരോ ആണെന്ന് ഒന്ന് സങ്കല്പിക്കുക.കളിയാക്കാൻ ഉള്ള നാവ് കുറച്ചൊന്ന് താഴും.എന്നാതാണ് എന്റെ ഒരു ഇത്.സ്വയം ചിന്തകനും മോഡേർണും ലിബറലും പിന്നെ മറ്റെന്തൊക്കെയോ ആണെന്ന് ധരിക്കുന്ന പലരും അറിയാതെ ഒരു ബോധമില്ലാതെ ചെയ്യുന്ന കാര്യമാണ് ബോഡി ഷെയ്മിങ്ങ്. ബോഡിഷെയ്മിങ്ങ് ആളുകൾ ചെയ്യുമ്പോൾ,അതും ഒരു പറ്റം ആളുകളുടെ ഇടയിൽ വച്ച് ചെയ്യുമ്പോൾ നമ്മുക്ക് ചിരിക്കാം അവർ പറഞ്ഞത് ഭയങ്കര കോമഡിയാണെന്ന് അവർക്ക് തന്നെ തോന്നുന്ന വിധം ചിരിക്കാം ഇതു പോലെ. ലവ് യു കീർത്തി

ഷാരൂഖ്‌ ഖാന്‍റെ മകന്‍ അബ്രാമിന് ഇന്ന് അഞ്ചാം ജന്മദിനം;ചിത്രങ്ങള്‍ പങ്കുവെച്ച് ഗൌരി ഖാന്‍

തൈമൂര്‍ അലി ഖാനെ പോലെ തന്നെ ബോളിവുഡിലെ ക്യൂട്ട് കുട്ടികളില്‍ ഒരാള്‍ ആണ് ഷാരൂഖ്‌ ഖാന്‍റെ മകന്‍ അബ്രാം.ഷാരൂഖ്‌ ഖാന്‍റെ കൂടെ പലവട്ടം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണാന്‍ എത്തി പ്രേക്ഷകരില്‍ ഇടം നേടിയതാണ് ഈ കുട്ടി കുറുമ്പന്‍.

ഇപ്പോള്‍ ഇതാ അബ്രാമിന് 5 വയസ്‌ തികഞ്ഞിരിക്കുകയാണ്.ആ സന്തോഷം ഇന്‍സ്റ്റാഗ്രാമില്‍ കൂടെ പങ്കുവെയ്ക്കുകയാണ് അമ്മ ഗൌരി ഖാന്‍.Happy bday, my gorgeous …😍 എന്നാണ് ഗൌരി ഖാന്‍ ഇന്‍സ്റാഗ്രമില്‍ കുറിച്ചത്.

Happy bday, my gorgeous …😍

A post shared by Gauri Khan (@gaurikhan) on

ശ്രീലങ്കന്‍ ഹോട്ട് താരം പ്യൂമി ഹന്‍സമാലി മലയാളത്തിൽ നായികയാവുന്നു

ശ്രീലങ്കന്‍ ഹോട്ട് ആന്റ് ബ്യൂട്ടി നായിക പ്യൂമി ഹന്‍സമാലി മലയാളത്തിലേയ്ക്ക് ‍. അനില്‍ സംവിധാനം ചെയ്യുന്ന ലക്‌നൗ എന്ന ചിത്രത്തിലൂടെയാണ് താരം മലായളത്തിലേയ്ക്കെത്തുന്നത്. ശ്രീലങ്കൻ നടിയാലും മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് പ്യൂമി. താരത്തിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ശ്രീലങ്കയിലെ പ്രശസ്ത മോഡലും യുവപ്രേക്ഷകരുടെ ആവേശവുമായ പ്യൂമിയുടെ വീഡിയോകൾ യൂട്യൂബിൽ സജീവമാണ്.

ജൂണ്‍ ആദ്യവാരം ലക്‌നൗവില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേരും ലക്‌നൗ എന്നത് ശ്രദ്ധേയമാണ്. ഐറിഷ് ഗ്രീന്‍ ഫിലിംസിന്റെ ബാനറില്‍ ബീന ഉണ്ണികൃഷ്ണനും പൗലോസ് ജോണുമാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: സന്തോഷ് അഞ്ചല്‍.മലയാളം കൂടാതെ തമിഴിലും സിംഹള ഭാഷയിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ അവസാന വാരം ആരംഭിക്കും. വാരണാസി, ഹരിദ്വാര്‍, ഗയ പ്രയാഗ് എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ് എന്നും അനില്‍ കുമാറും ബീന ഉണ്ണികൃഷ്ണനും അറിയിച്ചു.തമിഴ് നടനായ രാമകൃഷ്ണന്‍, തമിഴ് നടി ശാന്തിനി, മലയാളി താരങ്ങളായ ഫൈസല്‍ റാസി, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

മലയാള സിനിമാഫീല്ഡിനെ വിമര്ഷിച്ചു നടി രമ്യ നമ്പീശൻ…

പുതിയ നായികമാർക്ക് വേദിയൊരുക്കുകയാണ് മലയാള സിനിമ. ഓരോ പുതിയ ചിത്രങ്ങളിലും നായകന്മാർക്ക് ബദലായി പുതിയ നായികമാരെവെച്ചാണ് മലയാളസിനിമ മുന്നോട്ട് പോകുന്നത്.മലയാള സിനിമയിൽ യുവനടിയായി കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്  രമ്യാ നമ്പീശൻ.

എന്നാൽ വർഷങ്ങളായി രമ്യയെ മലയാള സിനിമയിൽ കാണുവാൻ കഴിയുന്നില്ല. 2015ൽ സൈഗർ പാടുകയാണ് എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ നിന്നും നല്ല ഓഫറുകൾ വന്നിട്ടില്ല എന്ന് എന്ന് രെമ്യ പറയുന്നു. തമിഴ് സിനിമാഫീൽഡ് മലയാളം സിനിമാഫീൽഡ് പോലെയല്ലെന്നും അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിർത്തില്ലെന്നും രമ്യ അഭിപ്രായപ്പെടുന്നു. തമിഴ് സിനിമയിൽ സജീവമായതിനാൽ അഭിനയിക്കാതെ മാറി നിൽക്കേണ്ടി വന്നിട്ടില്ലെന്ന് തരാം വ്യക്തമാക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് മലയാള സിനിമയിൽ അവസരമില്ലാത്തതെന്ന് മനസിലാവുന്നില്ലെന്നും നടി പറയുന്നു.

രമ്യയുടെ വാക്കുകൾ
2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാളസിനിമയില്‍നിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല. തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല. ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ല.

മകളുടെ കല്യാണം നടത്താനും വീട് വയ്ക്കാനും പണം തന്നത് മോഹൻലാൽ ; ശാന്താ കുമാരി

മലയാളത്തിന്‍റെ മഹാ നടന്‍ തന്നെ ആണ് മോഹന്‍ലാല്‍.ഏറ്റവും അധികം ആരാധകര്‍ ഉള്ള വേറെ ഒരു നടനും ഇന്ന് മലയത്തില്‍ ഇല്ല .മോഹൻലാൽ എന്ന നടൻ തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ആളാണെന്നു നടി ശാന്താ കുമാരി. അമൃത ടി വി യിലെ ലാൽ സലാം എന്ന പ്രോഗ്രാമിന് അതിഥിയായി എത്തിയപ്പോഴാണ് അമ്മ വേഷത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച ശാന്താ കുമാരി ഇങ്ങനെ പറഞ്ഞത്. മോഹൻലാൽ ചെയുന്ന പല നല്ല കാര്യങ്ങളും പുറം ലോകം അറിയാറില്ലെന്നും ശാന്താ കുമാരി പറയുകയുണ്ടായി.

വിറ്റ്‌നാം കോളനി എന്ന ചിത്രത്തെ സംബന്ധിച്ച എപ്പിസോഡിലാണ് ശാന്താ കുമാരി അതിഥിയായി എത്തിയത്. ഭീമൻ രഘുവും എത്തിയിരുന്നു. തന്റെ മകളുടെ കല്യാണം നടത്താൻ സഹായിച്ചത് മോഹൻലാൽ ആണെന്നും. കയറിക്കിടക്കാൻ ഒരു വീട് ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ ഒരു വീട് വയ്ക്കാൻ സഹായിച്ചതും മോഹൻലാൽ ആണെന്നും ശാന്താ കുമാരി പറഞ്ഞു.

ഡബ്‌സ്മാഷ് ചെയ്യുന്നെങ്കിൽ ഒറിജിനാലിറ്റി വിട്ട് ഒരു കളിയും ഇല്ലെന്നു വീണ്ടും തെളിയിച്ച് കാവടിയാട്ടം ടീം

ഹിറ്റ്‌ സീനുമായി കാവടിയാട്ടം ടീം വീണ്ടും

ഡബ്‌സ്മാഷ് ചെയ്യുന്നെങ്കിൽ ഒറിജിനാലിറ്റി വിട്ട് ഒരു കളിയും ഇല്ലെന്നു വീണ്ടും തെളിയിച്ച് കാവടിയാട്ടം ടീം 😍😍Camera – Arun Dev D SEdit – Abhinand S U

Posted by Variety Media on Saturday, May 26, 2018

ഇഴുകിച്ചേര്‍ന്നുള്ളരംഗത്തിനു 15 റീ ടേക്ക്; സ്‌ക്രീനില്‍ കണ്ട ശേഷമാണ് സമാധാനമായതെന്ന് ബിജുമേനോന്റെ നായിക

ഇഴുകി ചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ പല നടിമാര്‍ക്കും വിസമ്മതമാണ്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതിയ ചര്‍ച്ച നടി അശ്വതി ലാലാണ്. ബിജു മേനോന്‍ ചിത്രമായ ഭയ്യാ ഭയ്യയിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണ് അശ്വതി. ബാംഗ്ലൂരില്‍ നിന്നെത്തിയ ഈ സുന്ദരി പല നടിമാര്‍ക്കും ഒരു തലവേദന ആയിരിക്കുകയാണെന്നാണ് ഗോസിപ്പ്. സംഭവം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് താരം പങ്കുവച്ച ചില കാര്യങ്ങളാണ്. ലെന്‍സ് എന്ന തമിഴ് ചിത്രത്തിലെ നായികയാണ് അശ്വതി ലാല്‍.

ലെന്‍സില്‍ ഊമയും ബധിരയുമായ ഒരു കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായകനൊപ്പം ഇഴുകിച്ചേര്‍ന്നുള്ള കിടപ്പറ രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കാന്‍ പതിനഞ്ചോളം റീ ടേക്ക് വേണ്ടി വന്നുവെന്ന് താരം പറയുന്നു. ആ രംഗം ചിത്രീകരിക്കുമ്പോള്‍ എങ്ങനെ ചെയ്യണമെന്നോ, ചെയ്താല്‍ നന്നാവുമെന്നോ ആത്മവിശ്വാസമില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. പിന്നീടത് സ്‌ക്രീനില്‍ കണ്ട ശേഷമാണ് സമാധാനമായതെന്നും ഒരു അഭിമുഖത്തില്‍ അശ്വതി പങ്കുവച്ചു