‘സീറോ പരാജയപ്പെട്ടാല്‍ ഞാന്‍ തിരിച്ചു വരില്ലായിരിക്കാം’, ഷാരൂഖ് ഖാന്‍

ഷാറൂഖ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സീറോ. രൂപത്തിലും ഭാവത്തിലും താരം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.അതിനാല്‍ തന്നെ പ്രതീക്ഷകളേറെയാണ്. സിറോ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ ഒരുപക്ഷേ ഒരു തിരിച്ച്‌ വരവ് ഉണ്ടായേക്കില്ലെന്ന് ഷാരൂഖ് പറയുന്നു.

സീറോ പരാജയപ്പെടുകയാണെങ്കില്‍ ചിലപ്പോള്‍ അടുത്ത ആറോ പത്തോ മാസത്തേക്ക് എനിക്ക് സിനിമ കിട്ടില്ലായിരിക്കും. എന്റെ കഴിവിലും കലയിലും എനിക്ക് വിശ്വാസമുണ്ടെങ്കില്‍ ഞാന്‍ തിരിച്ചുവരവ് നടത്തിയേക്കാം. അല്ലെങ്കില്‍ ഒരുപക്ഷേ തിരിച്ചു വരില്ലായിരിക്കാം”-ഷാരുഖ് പറയുന്നു.

ഫാന്‍ എന്ന ബോളിവുഡ് ചിത്രത്തിനു ശേഷമുള്ള ഷാരൂഖിന്റെ പരീക്ഷണ ചിത്രമാണ് സീറോ. അനുഷ്‌ക ശര്‍മ്മ. കത്രീന കൈഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സിഗരറ്റ് വലിക്കുന്ന ഫോട്ടോയുമായി അമല പോള്‍, വിമര്‍ശനവുമായി ആരാധകര്‍

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. സ്ത്രീകളാണ് പുകവലിക്കുന്നതെങ്കില്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും. ഇപ്പോള്‍ അമല പോളാണ് തന്റെ സ്വപ്‌ന ചിത്രം പോസ്റ്റ് ചെയ്ത് പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്നത്.സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലാണ് അമല പോള്‍ ഷെയര്‍ ചെയ്‍തതത്.പോസ്റ്റ്‌ ചെയ്തതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍.

പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിനല്ല ഫോട്ടോ ഷെയര്‍ ചെയ്തതെന്ന് അമല പോള്‍ പറയുന്നു. ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്‍മോക്കിംഗ് ഷോട്ടുണ്ടാകുമെന്നും ഇതാണ് തന്റേതെന്നുമാണ് അമല പോള്‍ പറയുന്നത്.

‘ക്യാപ്റ്റന്‍ ജഗദീഷ് വീണ്ടും ലീവിന് വരുന്നു’; തുപ്പാക്കി 2 പ്രഖ്യാപിച്ച് എ.ആര്‍. മുരുകദോസ്

2012ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു വിജയ്‌ എ.ആര്‍. മുരുകദോസ് കൂടുക്കെട്ടില്‍ പിറന്ന തുപ്പാക്കി.കാജള്‍ അഗര്‍വാളായിരുന്നു ചിത്രത്തിലെ നായിക.ഇപ്പോള്‍ ഇതാ തുപ്പാക്കിയുടെ രണ്ടാം ഭാഗം വരുന്നു.വിധായകന്‍ എ.ആര്‍ മുരുകദോസ് തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മുരുകദോസ് തുപ്പാക്കി 2 വരുന്നതായി പ്രഖ്യാപിച്ചത്.രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന അടുത്ത ചിത്രത്തിനു ശേഷം അദ്ദേഹം തുപ്പാക്കി 2ലേക്ക് കടക്കും.ഹാരിസ് ജയരാജായിരുന്നു ആദ്യ ഭാഗത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചത്. വിജയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം സര്‍ക്കാര്‍ സംവിധാനം ചെയ്തതും മുരുകദോസ് തന്നെയാണ്

ചോരപുരണ്ട പടവാളുമേന്തി കങ്കണ; ത്സാന്‍സി റാണിയുടെ കഥപറയുന്ന മണികര്‍ണ്ണികയുടെ ട്രിലെര്‍ കാണാം

കങ്കണ റണാവത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.ദേശീയ അവാര്‍ഡ് ജേതാവ് ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയെന്ന് തോന്നിയില്ലേയെന്ന് നികേഷ് കുമാര്‍; താങ്കള്‍ പടം കണ്ടോയെന്ന് മോഹന്‍ലാല്‍; വൈറലായി വീഡിയോ

മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഹൈപ്പ് നല്‍കി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഒടിയന്‍. എന്നാല്‍ നല്‍കിയ പ്രതീക്ഷകളില്‍ നിന്നും വിഭിന്നമായ അഭിപ്രായം നേടാനേ ചിത്രത്തിന് കഴിഞ്ഞുള്ളു. ശ്രീകുമാര്‍ മേനോന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആവശ്യത്തിനും അനാവശ്യത്തിനും ഒടിയനെ “പൊക്കിയടി’ക്കുകയായിരുന്നെന്ന ആക്ഷേപങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമാണ്.എന്നാല്‍ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ചിത്രത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.

ഇപോള്‍ ചിത്രത്തിന്റെ നെടുംതൂണായ സാക്ഷാല്‍ മോഹന്‍ലാല്‍ വിവാദങ്ങള്‍ക്കിടയില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. തന്നെ സംബന്ധിച്ചിടത്തോളം ഏറെ തൃപ്‌തി നല്‍കിയ ചിത്രമായിരുന്നു ഒടിയനെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ എഡിറ്റേഴ്‌സ് അവറില്‍ നികേഷ് കുമാറില്‍ നിന്ന് അഭിനയത്തെ ചോദ്യം ചെയ്ത് ഒരു ചോദ്യം മോഹന്‍ലാലിന് നേരെ ഉയര്‍ന്നു. ആ ചോദ്യവും അതിന് മോഹല്‍ലാല്‍ നല്‍കിയ മറുപടിയുടെയും വീഡിയോ ഫാന്‍സ് പേജിലും മറ്റുമായി വൈറലാവുകയാണ്.

രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഷാറൂഖ് ഖാന്‍

എംടിയുടെ രണ്ടാമൂഴം എന്ന സിനിമക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിട്ട് നാളുകള്‍ കുറെയായി.ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്.

‘രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച്‌ അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്ബ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയില്‍ ആകര്‍ഷിച്ചു. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ’്-ഷാരൂഖ് ഖാന്‍ പറഞ്ഞു .

‘കഞ്ഞി എടുക്കട്ടേ’ എന്നത് തമാശയോ അശ്ലീലമോ ആണോ?: ‘ഒടിയന്‍’ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ പ്രതികരിക്കുന്നു

ഒടിയനെ ട്രോളാനായി ട്രോളന്മാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ആയുധമായിരുന്നു മഞ്ജു വാര്യരുടെ കുറച്ച്‌ കഞ്ഞിയെടുക്കട്ടെ മാണിക്യാ? എന്ന ഡയലോഗ്.വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയന്‍ മാണിക്യനും പ്രഭയും കണ്ടുമുട്ടുമ്ബോള്‍ തന്റെ ജീവിതാനുഭവങ്ങളെപ്പറ്റി മാണിക്യന്‍ പ്രഭയോട് വാചാലനാവുകയാണ്. പ്രഭയുടെ ജീവിതത്തെപറ്റിയും അവിടെ പരാമര്ശിക്കുന്നുണ്ട്. ഇത്രയും ഗൗരവകരമായ ഒരു സംഭാഷണത്തിനൊടുവില്‍ അതേപ്പറ്റി ഒന്നും പറയാതെ പരസ്പരബന്ധമില്ലാതെ കഞ്ഞിയെടുക്കട്ടെ എന്ന് മാണിക്യനോട് ചോദിച്ചതാണ് ട്രോളുകള്‍ക്കെല്ലാം വഴിവച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച്‌ ഓടിയന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍.

“ആ ഡയലോഗ് എഴുതുമ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അത് അനുചിതമായിരുന്നു എന്ന് ഈ നിമിഷം വരെ തോന്നുന്നില്ല. ജീവിതത്തോളം സ്വാഭാവിമാണ് തിരക്കഥയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജീവിതത്തിലെ പല വൈകാരിക സന്ദര്‍ഭങ്ങളിലും അത്തരം സംഭാഷണങ്ങള്‍ക്കിടയിലും ചിലപ്പോള്‍, ആ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത ചില കാര്യങ്ങള്‍ നമ്മള്‍ തിരിച്ചു പറയാറുണ്ട്. ‘ഞാനൊരു സിഗരറ്റ് വലിക്കട്ടെ’, ‘ഞാനൊരു ചായകുടിക്കട്ടെ’ എന്നൊക്കെ പറയാറുണ്ട്. ജീവിതത്തിലെ വൈകാരിക ഘട്ടങ്ങളില്‍ അതു മാത്രല്ല നമ്മള്‍ സംസാരിക്കുന്നത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.

ആ വീട്ടിലെ കഞ്ഞികുടിച്ചു ജീവിച്ചിരുന്ന ഒരാള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരികയാണ്. അയാള്‍ക്ക് കുറച്ച്‌ ഭക്ഷണം കൊടുക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്. കഞ്ഞി വേണോ എന്ന ചോദ്യം അത്ര തമാശയോ അശ്ലീലമോ ആണോ? ഈ വിമര്‍ശിക്കുന്നവരുടെ മനസില്‍ കഞ്ഞിയല്ല, മറ്റെന്തോ ആണ്. ഒടിയന്‍ നന്മയുള്ള മനസു കൊണ്ട് കാണേണ്ട സിനിമയാണ്.അത്രയേ എനിക്ക് പറയാനുള്ളൂ ഹരികൃഷ്ണന്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

‘ആലിയ കപൂര്‍’ എന്ന് വിളിക്കാമോയെന്ന് ആരാധകന്‍; തകര്‍പ്പന്‍ മറുപടിയുമായി ആലിയ…

ബോളിവുഡില്‍ താരവിവാഹങ്ങളുടെ മേളം ഇനിയും അവസാനിച്ചിട്ടില്ല. അടുത്തതായി ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തെ കുറിച്ചാണ് ആരാധകരുടെ ‘ആശങ്ക’. എന്നാല്‍ വിവാഹത്തെ കുറിച്ച് രണ്ടുപേരും ഇതുവരെ കൃത്യമായ പ്രതികരണങ്ങളൊന്നും നല്‍കിയിട്ടില്ല. ഇപ്പോള്‍ പ്രണയത്തിലാണെന്ന് താരങ്ങളും വീട്ടുകാരും തുറന്നുസമ്മതിച്ചതോടെ ഇക്കാര്യത്തെ കുറിച്ച് പരസ്യമായ ചര്‍ച്ചകളാണ് ബോളിവുഡിലും നടക്കുന്നത്

ഈ ചര്‍ച്ചകളുടെ ചുവട് പിടിച്ചാണ് ഏതാനും ആരാധകര്‍ ആലിയയുമായി ട്വിറ്ററില്‍ ചോദ്യോത്തര പരിപാടിയിലേര്‍പ്പെട്ടത്.’ഞങ്ങള്‍ക്ക് ആലിയ കപൂര്‍ എന്ന് വിളിക്കാമോ’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഹിമാന്‍ഷു കകാനി എന്ന വ്യക്തിയാണ് ഇത്തരത്തിലൊരു ചോദ്യം ട്വിറ്ററിലൂടെ ഉന്നയിച്ചത്. ഉടനടി തന്നെ ആലിയയുടെ മറുപടിയും വന്നു.

ഹിമാംഷു കകാനി എന്ന പേര് മാറ്റി ‘താങ്കളെ ഞാന്‍ ഹിമാംഷു ഭട്ട് എന്ന് വിളിക്കട്ടെ’യെന്നായിരുന്നു ആലിയയുടെ മറുചോദ്യം. ഇതോടെ ആരാധകന്റെ സംശയവും തീര്‍ന്നു.