‘നിങ്ങളുടെ ലക്ഷ്യം പോപ്‌കോണ്‍ വില്‍പ്പനയാണ്’; വന്‍കിട മള്‍ട്ടിപ്ലെക്‌സുകളിലെ സാങ്കേതിക തകരാറുകളെക്കുറിച്ച്‌ റസൂല്‍ പൂക്കുട്ടി

കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളില്‍ പലതിലും നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഈ വാരം തീയേറ്ററുകളിലെത്തിയ ‘പ്രാണ’ എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ കേരളത്തിലെ പല വന്‍നിര മള്‍ട്ടിപ്ലെക്‌സുകളിലെയും ‘പ്രാണ’യുടെ കാഴ്ചാനുഭവം തന്നെ നിരാശപ്പെടുത്തിയെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു.

‘അവാർഡ് മുന്നിൽക്കണ്ടുകൊണ്ട് സിനിമ തിരഞ്ഞെടുക്കുന്ന ആളല്ല ഞാൻ’; രജീഷ വിജയന്‍

ഒന്നര വര്‍ഷത്തെ ഹോം വര്‍ക്കോടെ രജിഷ നായികയായ ജൂണ്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.അനുരാഗ കരിക്കിന്‍വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി രജീഷ ഒരിക്കലും അവാര്‍ഡ്‌ മുന്നില്‍ക്കണ്ടുകൊണ്ട് സിനിമ തിരഞ്ഞെടുകാറില്ല.

അവാര്‍ഡ് മുന്നില്‍ക്കണ്ടുകൊണ്ട് സിനിമ തിരഞ്ഞെടുക്കുന്ന ആളല്ല ഞാന്‍. അവാര്‍ഡിനെക്കാള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തണമെന്നാണ് എന്റെ പ്രാര്‍ഥന. അതിനുവേണ്ടി മാത്രമാണ് അന്നും എന്നും എന്റെ ശ്രമം. നമ്മള്‍ നില്‍ക്കുന്ന ഏരിയ കറക്ടാണെന്ന് ഓര്‍മിപ്പിക്കുന്ന സൂചകങ്ങള്‍ മാത്രമാണ് എനിക്ക് അവാര്‍ഡുകള്‍. രജീഷ പറയുന്നു

ജലം അമൂല്ല്യമാണ്; സന്ദേശം ഉണര്‍ത്തി ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകളുടെ ഹ്രസ്വചിത്രം തരംഗമാകുന്നു..!

അനുദിനം നമ്മള്‍ പാഴാക്കി കൊണ്ടിരിക്കുന്ന ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്ന് തെളിയിച്ച്‌ മലയാളത്തില്‍ നിന്ന് ഒരു ഷോര്‍ട്ട് ഫിലിം കൂടി. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദയാണ് ചിത്തത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.ബലൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുട്ടികളുടെ നന്മയെക്കുറിച്ച്‌ പറയുന്നത്. ജ്യോതിഷ് താബോര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്.

നിത്യാ മേനോന്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ‘പ്രാണ’ ഇംഗ്ലീഷ്,ചൈന ഭാഷകളിലേക്ക്..!

ഒരിടവേളയ്ക്ക് ശേഷം നിത്യാ മേനോന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് പ്രാണ.ജനുവരി 18ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്ത ചിത്രം ഇംഗ്ലീഷ്,ചൈന ഭാഷകളിലേക്ക് ഡബ്ബിംങ്ങിനു ഒരുങ്ങുകയാണ്.

വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിചിരിക്കുനത് സുരേഷ് രാജ്, പ്രവീൺ എസ് കുമാർ , അനിതാ രാജ് എന്നിവർ ചേര്‍ന്നാണ്. ഹൊറര്‍ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.ലൂയിസ് ബങ്ക്‌സ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

‘പുലര്‍ച്ചെ 4.30ന് കവരത്തി ദ്വീപിനടുത്ത്’; ‘ലൂസിഫറി’ന്റെ ചിത്രീകരണം പൂര്‍ത്തിയായതായി പൃഥ്വിരാജ്

പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.ലക്ഷദ്വീപ് കവരത്തി കിഴക്കേ ജെട്ടിക്ക് സമീപം സമുദ്രത്തിലായിരുന്നു ചിത്രത്തിന്റെ ലാസ്റ്റ് ഷോട്ട്. പുലര്‍ച്ചെ 4.30നായിരുന്നു ഇത്. പൃഥ്വിരാജ് തന്നെ അറിയിച്ചതാണ് ഇത്.

മുരളി ഗോപി തിരകഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്ബാവൂരാണ്. മഞ്ജുവാര്യര്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്‌.വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍.പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തും.

വിജയ്‌യുമൊത്ത് ഹാട്രിക് വിജയത്തിന് ആറ്റ്‌ലി; പുതിയ ചിത്രത്തിന് തുടക്കം

ബോക്‌സ്ഓഫീസ് വിജയം നേടിയ തെരിക്കും മെര്‍സലിനും ശേഷം വിജയ്‌യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ചെന്നൈയില്‍ തുടക്കം. ചിത്രീകരണത്തിന് മുന്‍പുള്ള പൂജയാണ് ഇന്ന് നടന്നത്. ചിത്രീകരണം നാളെ മുതല്‍ നടക്കും. വിജയ് അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു.

<iframe width=”560″ height=”315″

src=”https://www.youtube.com/embed/7no_3Y28aMc” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

‘മമ്മൂക്കയ്ക്ക് തമിഴിലേക്ക് വീണ്ടും സ്വാഗതം’; കാര്‍ത്തിക് സുബ്ബരാജ് പറയുന്നു

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ സംവിധാനം ചെയ്ത റാം ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്നതാണ് പേരന്‍പ് മലയാളം, തമിഴ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന കൗതുകം. ചിത്രത്തിന്റെ പുറത്തുവന്ന ടീസറിനും ട്രെയ്‌ലറിനുമൊക്കെ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തും വലിയ കാത്തിരിപ്പുണ്ട് ചിത്രത്തിന്. രജനീകാന്ത് ചിത്രം പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് പേരന്‍പിനെക്കുറിച്ച് ഏറ്റവുമൊടുവില്‍ പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂക്കയെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതല്‍ പേരന്‍പ് തീയേറ്ററുകളിലുണ്ട്. സ്‌ക്രീനില്‍ റാമിന്റെ മാജിക്ക് കാണാന്‍ കാത്തിരിക്കുന്നു.കാര്‍ത്തിക് സുബ്ബരാജ് ട്വിറ്റെറിലുടെ പറഞ്ഞു..!

ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത.!പ്രണയദിനത്തില്‍ സണ്ണി ലിയോണ്‍ കേരളത്തിലെത്തും

വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തും.എം.ജെ ഇന്‍ഫ്രാസ്‌ക്ടച്ചര്‍, നക്ഷത്ര എന്റര്‍ടെയ്‌മെന്റ്‌സ് എന്നിവര്‍ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019 ലാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുക.

ഫെബ്രുവരി 14 ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകീട്ട് ആറിന് ആരംഭിക്കുന്ന സംഗീത – നൃത്ത പരിപാടിക്ക് സണ്ണി ലിയോണിനൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാര്‍ പങ്കെടുക്കും. കൂടാതെ ഇന്ത്യന്‍ ഡാന്‍സ് ഇതിഹാസം എംജെ 5, മലയാളം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ് തുടങ്ങിയവരും വാലന്റൈന്‍സ് നൈറ്റ് 2019 ന്റെ ഭാഗമാകും.