ആറ്റ് നോറ്റു കിട്ടിയ തഗ്ഗ് ലൈഫാണ്, ഞാൻ അത് ആഘോഷിക്കുമെന്ന് മഞ്ജു വാര്യര്‍

ഒടിയന്‍ സിനിമയിലെ മഞ്ജു വാര്യരുടെ കുറച്ച് കഞ്ഞി എടുക്കട്ടെ എന്ന ഡയലോഗ് ട്രോളന്മാര് ഏറെ ആഘോഷിച്ചത് സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചതാണ്. ട്രോളുകളും തഗ്ഗ് ലൈഫ് വീഡിയോയും ചിത്രത്തിലെ രംഗത്തിനൊപ്പം തന്നെ വൈറലായിരുന്നു. ഈ സാഹചര്യത്തില്‍ കഞ്ഞി ട്രോളുകളെക്കുറിച്ച് പ്രതികരിക്കുന്നു.

ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്. ട്രോളന്മാർ ഏറ്റെടുത്ത ആ കഞ്ഞി വിളമ്പൽ തനിക്കേറെ കാത്തിരുന്ന ഒരു തഗ്ഗ് ലൈഫാണെന്നാണ് മഞ്ജു പറയുന്നത്. അവതാരികയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മഞ്ജു. ആറ്റ് നോറ്റു കിട്ടിയ തഗ്ഗ് ലൈഫാണ് ഞാൻ അത് ആഘോഷിക്കും എന്നായിരുന്നു മഞ്ജുവിന്‍റെ മറുപടി.

തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു, പക്ഷെ ഇപ്പോള്‍; തൃഷയുമായുള്ള പ്രണയത്തെകുറിച്ച്‌ വെളിപ്പെടുത്തി റാണാ ദഗ്ഗുബട്ടി

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത ബന്ധമാണ് റാണാ ദഗ്ഗുബാട്ടിയും ത്രിഷയും തമ്മിലുണ്ടായിരുന്നത്.എന്നാല്‍ ഈ വിഷയത്തെ കുറിച്ചു ഇരുവരും പ്രതികരിച്ചിരുന്നില്ല.

വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രണയ ബന്ധത്തെകുറിച്ച് മനസ്സുതുറക്കുകയാണ് റാണാ.ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് റാണയുടെ വെളിപ്പെടുത്തല്‍.

പത്ത് വര്‍ഷത്തോളം തൃഷ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് പ്രണയത്തിലായി. പക്ഷേ, ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ലെന്ന് റാണ വ്യക്തമാക്കി പറഞ്ഞു. തൃഷ ഇപ്പോഴും സിംഗിളാണല്ലോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു റാണയുടെ മറുപടി.

‘ബിജു മേനോന്റെ ശബ്ദത്തില്‍ വിളിച്ച്‌ ഞാന്‍ സിനിമ ടിക്കറ്റ് ഒപ്പിച്ചിട്ടുണ്ട്’; മമ്മൂക്ക അന്ന് പറഞ്ഞതുകൊണ്ട് ഈ വിജയം വലിയ കാര്യമായി തോന്നുന്നില്ലെന്ന് ജോജു

ജോസഫിലൂടെ സിനിമസ്‌നേഹികളെ ഞെട്ടിച്ചിരിക്കുകയാണ് ജോജു ജോസഫ്. എന്നാല്‍ ജോസഫിന്റെ വിജയം വലിയ കാര്യമായി തനിക്ക് തോന്നുന്നില്ല എന്നാണ് ജോജു പറയുന്നത്. മമ്മൂട്ടിയുടെ വാക്കുകളാണ് ജോജുവിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. വിജയം ഹാന്‍ഡില്‍ ചെയ്യാന്‍ സ്വയം സാധിക്കണം എന്നായിരുന്നു മമ്മൂട്ടി നല്‍കിയ ഉപദേശം. കൂടാതെ ബിജു മേനോനുമായുള്ള ബന്ധത്തെക്കുറിച്ചും ജോജു പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിലാണ് ജോജു മനസു തുറന്നത്.

‘യാത്രയിലെ ചില രംഗങ്ങള്‍ കണ്ടു’; തെലുങ്ക് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് പൃഥ്വിരാജ്

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രമാണ് യാത്ര. ആസ്വാദകര്‍ കണ്ടത് ടീസര്‍ മാത്രമാണെങ്കില്‍ ചിത്രത്തിലെ ചുരുക്കം ചില രംഗങ്ങള്‍ കണ്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്.

യാത്രയിലെ ചില രംഗങ്ങള്‍ ഇപ്പോള്‍ കണ്ടുകഴിഞ്ഞതേയുള്ളൂ. തെലുങ്ക് ഭാഷയില്‍ മമ്മൂക്കയ്ക്കുള്ള സ്വാധീനവും കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മാഭിനയവും അതിഗംഭീരം. കാഴ്ചയിലും നന്നായിട്ടുണ്ട്.പൃഥ്വി ട്വീറ്റ് ചെയ്തു.ഭാഷയില്‍ തനിക്ക് വലിയ ഗ്രാഹ്യമില്ലെന്നും അനുഭവിക്കാനായത് പറയുകയാണ് ചെയ്തതെന്നും പൃഥ്വി ഒപ്പം ചേര്‍ക്കുന്നു.

സംവിധായകന്‍ മഹി വി രാഘവിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. ഫെബ്രുവരി എട്ടിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.

സഞ്ജുവിന് ആശംസയുമായി രാഹുല്‍ ദ്രാവിഡും; പ്രണയവിവാഹം താരനിബിഡം

ഇന്നലെയാണ് ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയും തമ്മിലുള്ള വിവാഹം.അഞ്ച് വര്‍ഷത്തെ പ്രണയത്തിന് വിവാഹത്തിലൂടെ സാക്ഷാത്കാരം. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു മിന്നുകെട്ടെങ്കിലും ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററിലെ വിരുന്ന് വര്‍ണ്ണാഭമായിരുന്നു. ആരെത്തിയില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വൻമതിലായിരുന്ന രാഹുൽ ദ്രാവിഡ് എത്തണമെന്ന് സഞ്ജുവിന് നിർബന്ധമുണ്ടായിരുന്നു. എ ടീമിലും രാജസ്ഥാൻ റോയൽസിലും സഞ്ജുവിൻറെ ഗുരുവും വഴികാട്ടിയുമായിരുന്നു ദ്രാവിഡ്. ഭാര്യ സുചേതക്കൊപ്പമായിരുന്നു ദ്രാവിഡ് എത്തിയത്.

മുഖ്യമന്ത്രി , വിഎം സുധീരൻ, അടക്കമുള്ള രാഷ്ട്രീയരംഗത്തെ പ്രമുഖരും സഞ്ജുവിനും ഭാര്യക്കും ആശംസ അർപ്പിക്കാനെത്തി. ഈ മാസം മുപ്പതിന് മൊഹാലിയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിന് മുന്‍പ് സഞ്ജു ടീമിനൊപ്പം ചേരും.

ഞാൻ പ്രകാശൻ എങ്ങനുണ്ട് ? Njan Prakashan Theatre Response | Review !!

ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കോമ്പോ ചിത്രമാണ് ഞാന്‍ പ്രകാശന്‍.ചിത്രം ആദ്യ ദിവസം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി !!

തെലുങ്കു ദേശത്തിന്റെ വിപ്ലവനായകൻ ഒരു ജനതയുടെ ദൈവം !!മമ്മൂട്ടിയുടെ എല്ലാവരും കാത്തിരുന്ന തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍ എത്തി

തെലുങ്കു ദേശത്തിന്റെ വിപ്ലവനായകൻ ഒരു ജനതയുടെ ദൈവം !!മമ്മൂട്ടിയുടെ എല്ലാവരും കാത്തിരുന്ന തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍ എത്തി

Yatra Movie Official Teaser (Telugu)

Posted by Mammootty on Thursday, December 20, 2018

ഇതാണ് ശരിക്കും നില്ല് നില്ല്…, സാക്ഷാല്‍ ജാസ്സി ഗിഫ്റ്റിനു മുമ്പില്‍: വൈറല്‍ വീഡിയോ കാണാം

അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ തരംഗമായിരുന്നു ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ച്… ഓടുന്ന വാഹനങ്ങള്‍ക്ക് മുമ്പിലേക്ക് കൈയില്‍ പച്ചിലയും പിടിച്ച്, നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ എന്ന തകര്‍പ്പന്‍ ഗാനവുമായി നൃത്തം ചെയ്ത് ഓടിച്ചെല്ലുന്നതാണ് ഈ ചലഞ്ച്.ഇത്തവണ സാക്ഷാല്‍ ജാസ്ലി ഗിഫ്റ്റിന്റെ മുമ്പില്‍ തന്നെയായിരുന്നു ചലഞ്ച്.