അഞ്ജലി മേനോന്‍ ചിത്രത്തിലുടെ നസ്രിയ തിരിച്ചെത്തുന്നു; ‘കൂടെ’യിലെ ‘ആരാരോ’ ഫുള്‍ വീഡിയോ സൊങ്ങ് എത്തി..!

Watch the extremely soothing, heart-warming ‘Aararo’ Song Video featuring the adorable Nazriya Nazim. The song is from ‘Koode’, an upcoming Malayalam Movie Written and Directed by Anjali Menon starring Nazriya Nazim, Prithviraj Sukumaran and Parvathy in the lead. Music by Raghu Dixit, Lyrics by Rafeeq Ahammed, Cinematography by Littil Swayamp, Edited by Praveen Prabhakar, Produced by M Renjith under the banner of Rejaputhra Visual Media in association with Little Films India. Muzik247 is the official music partner.

ആരുടെയും വികാരത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നു; പ്രിയങ്ക ചോപ്ര

അമേരിക്കന്‍ ടിവി പരമ്പര ക്വോണ്ടിക്കോ വിവാദത്തില്‍ നടി പ്രിയങ്ക ചോപ്ര മാപ്പ് പറഞ്ഞു.അമേരിക്കയിലെ മാന്‍ഹട്ടനില്‍ ഇന്ത്യ തീവ്രവാദി ആക്രമണം നടത്തുന്നതായിരുന്നു പരമ്പരയിലെ രംഗങ്ങള്‍. ഇന്ത്യന്‍ ദേശീയവാദിയായ ഒരാളെ തീവ്രവാദിയാക്കി ചിത്രീകരിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.ജൂണ്‍ 1ന് പുറത്തുവന്ന ‘ദി ബ്ലഡ് ഓഫ് റോമിയോ’ എന്ന സീസണിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഹിന്ദുത്വ ശക്തികള്‍ രംഗത്തെത്തിയിരുന്നത്.

എപ്പിസോഡ് വിവാദമായതിനെ തുടര്‍ന്ന് എബിസി നെറ്റ്വര്‍ക്ക് ചാനലും ക്ഷമാപണം നടത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കില്ലാത്ത പ്രിയങ്കയെയാണ് എല്ലാവരും ലക്ഷ്യം വെക്കുന്നതെന്നും അവരല്ല അത് എഴുതിയതും സംവിധാനം ചെയ്തതെന്നും എ.ബി.സി ന്യൂസ് പറഞ്ഞിരുന്നു

ഈ വിഷയത്തെ തുടര്‍ന്ന്, നടി പ്രിയങ്ക ചോപ്ര ക്ഷമാപണം നടത്തി. ആരുടെയും വികാരത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും താരം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യക്കാരി ആയതില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ജയിംസ് ബോണ്ടിന്റെ ”ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി5′ സൂപ്പർ കാർ ലേലത്തിന്..

ജെയിംസ് ബോണ്ടിന്റെ മന്ദ്രികജാലകത്തിനും തന്ത്രകുതന്ത്രങ്ങൾക്കും വിധേയമായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി5 ലേലത്തിന്. ബോണ്ടിന്റെ സാരഥിയായ കാറിന്റെ ലേലം ജൂലായ് 13 നാണ് നടക്കുക. ‘ഗോള്‍ഡന്‍ ഐ’ പരമ്പരയില്‍ ജെയിംസ്ബോണ്ട് ഉപയോഗിച്ച കാര്‍ ബോണ്‍ഹാംസില്‍ നടക്കുന്ന ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിലാണ് ലേലത്തിന് വെയ്ക്കുക. 1995 ൽ പുറത്തിറങ്ങിയ ഗോൾഡൻ ഐ പരമ്പരയിലെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി൫ന്റെ പ്രകടനം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ജെയിംസ് ബോണ്ടിന്റെ 7 ചിത്രങ്ങളിൽ ആസ്റ്റണ്‍ മാര്‍ട്ടിന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഏറ്റവും വിലമതിക്കുന്ന ജയിംസ് ബോണ്ടിന്റെ കാറെന്ന പ്രത്യേകത കൂടിയുണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്.ലേലത്തില്‍ പതിനഞ്ചു മുതല്‍ ഇരുപതു ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെ കാറിന് വില ലഭിക്കുമെന്നാണ് പ്രതീക്ഷ. അതായത് ഏകദേശം 10.15 മുതല്‍ 13.54 കോടി രൂപ വരെ.4.0 ലിറ്റര്‍ സ്‌ട്രേറ്റ് സിക്‌സ് എഞ്ചിനാണ് ആസ്റ്റണ്‍ മാര്‍ട്ടിനില്‍ രൂപകല്പന ചെയ്തിട്ടുള്ളത് . ഈ എഞ്ചിന്‍ 282 ബിഎച്ച്‌പി കരുത്തും 380 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കാറിന് 7.1 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 228 കിലോമീറ്ററാണ്പരമാവധി വേഗം.

വീണ്ടും 50 കോടി ബോക്സ്ഓഫീസില്‍ നേടി ദുല്‍ഖര്‍ സല്‍മാന്‍..!

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പ്രധാനവേഷത്തില്‍ എത്തിയ മഹാനടി തിയേറ്ററുകളില്‍ 50 കോടിയോളം കരസ്ഥമാക്കി. പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ആണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം സംവിധാനം നാഗ് അശ്വിനാണ്.

തെലുങ്ക്‌ നടി സവാത്രിയുടെ ജീവിത കഥയാണ് മഹാനടി. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ സവത്രിയായി എത്തുന്നത്‌. ജെമൈനി ഗണേശനായി ദുല്‍ഖറും. സമന്തയും വിജയ് ദേവരക്കൊണ്ടയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുനുണ്ട്‌.

തെലുങ്ക്‌ മദ്ധ്യമങ്ങലാണ് മഹാനടി 50 കോടിയിലതികം നേടി എന്ന് റിപ്പോര്‍ട്ട്‌ ചെയ്തത്. ഇതോടെ ദുല്‍ഖറിന്റെ  കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മഹാനടി. ഈ ചിത്രത്തോടെ ദുല്‍ഖറിന് തെലുങ്ക്‌ സംസ്ഥാനങ്ങളിലെ പ്രേക്ഷക പിന്തുണയും വര്‍ധിച്ചിട്ടുണ്ട്.

പിറന്നാള്‍ദിനം സഹപ്രവര്‍ത്തകന് സര്‍പ്രൈസ് ഒരുക്കി ഇളയദളപതി നല്‍കിയ ആ സമ്മാനം..!

കേരളത്തിലും തമിഴ്നാട്ടിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ഇളയദളപതി വിജയ്‌.       കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ സന്തോഷ്‌ നാരായണന്‍റെ പിറന്നാള്‍ ആയിരുന്നു. പിറന്നാള്‍ ദിവസം സഹപ്രവര്‍ത്തകന്‍ വിജയ്‌ സമ്മാനമായി നല്‍കിയത് ക്രിക്കറ്റ്‌ ബാറ്റ് ആയിരുന്നു.     ഹാപ്പി ബര്‍ത്ത്ഡേ നന്പാ എന്നായിരുന്നു ബാറ്റില്‍ എഴുത്തിയിരുന്നത്. സന്തോഷ്‌ നാരായണന്‍   തന്നെയാണ് ഈ കാര്യം ട്വിറ്റെറിലൂടെ അറിയിച്ചത്.

ഭരതന്‍ സംവിധാനം ചെയ്ത ഭൈരവ എന്ന ചിത്രത്തിനായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്. രജനികന്തിന്റെ കാലയിലും സംഗീതം ഒരുക്കിയിരുക്കുനത് സന്തോഷ്‌ തന്നെയാണ്. അറ്റ്‌ലീ സംവിധാനം ചെയ്ത മേര്‍സല്‍ ആണ് വിജയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം

ലാലേട്ടന്‍റെ രണ്ടാമൂഴത്തിന്‍റെ പ്രഘ്യാപനം പിറന്നാള്‍ ദിനത്തില്‍ ?

ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമായ കാര്യമാണ് മഹാകാവ്യമായ മഹാഭാരതം സിനിമയാകുനത്. രണ്ടാമൂഴം എന്ന  ചിത്രത്തിലുടെ മഹാഭാരതം സിനിമയാകുകയാണ്. എം ടി വാസുദേവൻ നായർ തിരകഥ എഴുതുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്‌ മലയത്തിന്റെ സ്വന്തം  മോഹന്‍ലാലാണ്.  എന്നാല്‍ ഇതുവരെ ചിത്രത്തിന്‍റെ  ഔദ്യോഗിക പ്രഘ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല.

രണ്ടാമൂഴത്തിന്റെ ഔദ്യോഗിക  ഈ വരുന്ന മെയ്‌ 21 അതായത് ലാലേട്ടന്റെ പിറന്നാള്‍ ദിവസമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം സംവിധാനം ചെയുന്നത്  വി. എ. ശ്രീകുമാർ മേനോൻ ആണ്. ഭീമനയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്‌. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരനിര അണിനിരക്കുമെന്നാണ് അറിയാന് സാദിച്ചത്.

ടോളിവുഡ് കീഴടക്കാന്‍ ദുല്‍ഖര്‍; അടുത്ത ചിത്രത്തില്‍ ദുല്‍ഖറിനോപ്പം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാംചരണും..!

മഹാനടിയിലുടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ ഗംഭിര പ്രകടനമാണ്  കാഴ്ചവെച്ചത്. ബോക്സ്ഓഫീസിലും മികച്ച പ്രകടനമാണ് മഹാനടി കഴ്ച്ചവേയ്ക്കുനത്. ഇപ്പോള്‍  തെലുങ്കിലും മികച്ച പ്രക്ഷക       പിന്തുണയാണ് ദുല്‍ഖറിന് ലഭിക്കുനത്. എന്നാല്‍ തന്‍റെ അടുത്ത തെലുങ്ക്‌ ചിത്രത്തിന്‍റെ തയാറെടുപ്പിലാണ് ദുല്‍ഖര്‍ എന്നാണ്        റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദുല്‍ഖറിന് ഒപ്പം അഭിനയിക്കുനത് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകന്‍  രാം ചരണ്‍ ആണ്.

കെ എസ് രവിചന്ദ്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കാനുള്ള സാധ്യത തെളിയുന്നത്. മലയാള തെലുങ്ക് ബോക്സ്ഓഫീസില്‍ ഈ ചിത്രം വന്‍ വിജയമായിതീരുമെന്നാണ് ആരാധകര്‍ പ്രതിക്ഷിക്കുനത്.