‘കാതലേ കാതലേ’ പാടി മലയാളിയായ ഗോവിന്ദ് വസന്ത്; കണ്ണുനിറഞ്ഞ് തൃഷ

വിജയ് സേതുപതി തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ’96’ എന്ന ചിത്രത്തിന് തെന്നിന്ത്യ മുഴുവന്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.തൃഷയുടെ രണ്ടാം വരവില്‍ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ ഗ്രദ്ധ പിടിച്ചുപറ്റിയ ഗാനങ്ങള്‍ ഒരുക്കിയത് മലയാളിയായ ഗോവിന്ദ് വസന്തയാണ്. ബിഹൈന്‍വുഡ്‌സ് അവാര്‍ഡ്ദാന ചടങ്ങില്‍ ഗോവിന്ദിന്റെ പ്രകടനം കണ്ട് കണ്ണ് നിറയുന്ന തൃഷയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.