149 രൂപയ്ക്ക് 4ജിബി ഡാറ്റയുമായി BSNL, ഫിഫ വേൾഡ് കപ്പ് സ്പെഷ്യൽ ഓഫർ..

ജിയോയുടെ ഡബിൾ ധമാക്ക ഓഫർ ഏറ്റെടുത്തുകൊണ്ട് പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കായി ബി.എസ്. എൻ.എൽ വേൾഡ് കപ്പ് സ്പെഷ്യൽ ഓഫർ 28 ദിവസത്തേക്ക് 149 രൂപയ്ക്കു പ്രതിദിനം 4 ജിബി ഡാറ്റയാണ് വാഗ്ദാനം. ജൂൺ 14 മുതൽ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം അവസാനിക്കുന്നവരെ എല്ലാ ടെലികോം സർക്കിളുകളിലും ഈ ഓഫർ ലഭ്യമാണ്.


റിലൈൻസ് ജിയോ 149 രൂപയ്ക്ക് 3 GB ഡാറ്റയും എയർടെൽ 2GB ഡാറ്റയും പ്രതിദിനം നൽകുമ്പോൾ ബി. എസ്. എൻ. എൽ അതിലും മുന്നിൽ നിൽക്കുകയാണ്. എന്നാൽ ഫ്രീ കാൾ, എസ്. എം. എസ് എന്നിവ ഈ പ്ലാനിൽ ലഭ്യമല്ല.

ചൈനയിലും അമീർഖാന് വൻ താരമൂല്യം..

ചൈനയിൽ ജനപ്രീതി ഏറെയുള്ള താരമാണ് അമീർഖാൻ എന്ന് ചൈന കൗൺസിൽ ജനറൽ മ സൻവു വ്യക്തമാക്കി. സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന സമീപകാലത്തെ ചിത്രമാണ് അമീർഖാനെ ചൈനയിൽ സൂപ്പർ താരമാക്കി മാറ്റിയത്. കൊൽക്കത്തയിൽ എത്തിയ അവസരത്തിൽ ആണ് മ സൻവു അമീർഖാനെ പറ്റി പറഞ്ഞത്. അമീറിന്റെ വലിയൊരു ഫാൻ ആണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിൽ റെക്കോർഡ് കളക്ഷൻ നേടിയ അമീർ ചിത്രമാണ് ദoഗൽ.

ലാലേട്ടന് ആസ്‌ട്രേലിയയിൽ ഫെമെയിൽ ഫാൻ..വീഡിയോ കാണാം..

ഇന്ത്യൻ സിനിമയുടെ വിസ്മയം മെഗാസ്റ്റാർ മോഹൻലാലിന് ആസ്ട്രേലിയയിലും ആരാധകർ. ആസ്ട്രേലിയ എയർപോർട്ടിൽ എത്തിയ ലാലേട്ടന്റെ പുറകെ ഓടി എത്തുകയായിരുന്നു ആരാധിക. പ്രിയ താരത്തെ നേരിൽ കണ്ടത്തിന്റെയും ഒപ്പം നിന്ന് സെല്ഫിയെടുത്തതിന്റെയും സന്തോഷത്തിലായിരുന്നു ആസ്‌ട്രേലിയ യുവതി.

നടിമാർക്കെതിരെ വലവിരിച്ചു റാക്കറ്റുകൾ. അറസ്റ്റിലായത് നിർമാതാവും ഭാര്യയും;സംഭവം അമേരിക്കയിൽ.

ടോളിവുഡിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സാംസ്‌കാരിക പരിപാടികളെന്നും മറ്റും പറഞ്ഞു നടിമാരെ വിളിച്ചുവരുത്തി വേശ്യ വൃത്തിക്ക് നിർബന്ധിക്കുന്നു എന്ന ഒരു നടിയുടെ പരാതിയെ തുടന്ന് പോലീസ് കേസ് എടുത്തിരുന്നു . നടിമാരെ അമേരിക്കയിൽ എത്തിച്ചു ലൈഗിക ചൂഷണം നടത്തുന്ന റാക്കറ്റിൽ പെട്ട നിർമാതാവ് മോഡുഗുമുടി കൃഷ്ണനെയും ഭാര്യ ചന്ദ്രയെയും ആണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്.

എക്കാലത്തെയും സൂപ്പർ ഹിറ്റ് താരജോഡികൾ ഒന്നിക്കുന്നു. മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നു. സുഹാസിനിയോ????

തെന്നിന്ത്യയിൽ ഒരുകാലത്തു തിളങ്ങി നിന്ന നായികയാണ് സുഹാസിനി. ഒരുപിടി മലയാള സിനിമകളിലൂടെ മലയാളികൾക്കും പ്രിയപ്പെട്ടവളായി. ഒരിടവേളക്ക് ശേഷം മടങ്ങിയെത്തിയ സുഹാസിനിയുടെ ഏറ്റവും പുതിയ മലയാള ചിത്രം ടോവിനോ നായകനായ ‘അബിയുടെ കഥ അനുവിന്റെയും ആണ്.


എൺപതുകളിലെ ഹിറ്റ് താരജോഡികൾ ആയിരുന്ന മമ്മൂട്ടിയും സുഹാസിനിയും മാഹി. വി. രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചഭിനയിക്കുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യ മന്ത്രി YSR റെഡ്ഢിയുടെ ജീവിതകഥ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിൽ സബിത ഇന്ദ്ര റെഡ്ഢിയുടെ വേഷത്തിലാണ് സുഹാസിനി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ജൂൺ 20നു ആരംഭിക്കുന്നു.

പെരുന്നാള്‍ സമ്മാനവുമായി ദുല്‍ഖര്‍;ദുല്‍ഖറിന്റെ പുതിയ തമിഴ് റൊമാന്റിക്‌ ചിത്രം ‘വാണ്’

മലയാളികളുടെ സ്വന്തം കുഞ്ഞിക്കക് കൈനിറയെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍. മലയാള ചിത്രങ്ങള്‍ക് പുറമേ ബോളിവുഡിലും, കോളിവുഡിലും എല്ലാം ദുല്‍ഖര്‍ നിറഞ്ഞു നില്‍കുകയാണ്‌.’കണ്ണും കണ്ണും കൊളളയടിത്താൽ’ എന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് ദുല്‍ഖര്‍ ഇപ്പോള്‍. ആരാധകര്‍ക്ക് ഈദ്‌ സമ്മാനമായി തന്‍റെ പുതിയ തമിഴ് ചിത്രത്തിന്‍റെ ടൈറ്റില്‍ അന്നൌന്‍സ് ചെയ്തിരിക്കുവാണ് ദുല്‍ഖര്‍.

കാര്‍ത്തിക് സംവിധാനം ചെയുന്ന ഈ റൊമാന്റിക്‌ ചിത്രത്തിന് വാണ് എന്നാണ് പേര് ഇട്ടിരിക്കുനത്. ദുല്‍ഖര്‍ തന്നെയാണ് അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ പേജ് വഴി ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതൊരു യാത്രാ ചിത്രമായതിനാൽ, വടക്കേ ഇന്ത്യയിലെ പ്രമുഖ ഭാഗങ്ങൾ ചിത്രീകരിക്കും.കെന്നന്യ ഫിലിംസിന്റെ ബാനറിൽ സെൽവ കുമാർ ആണ് ചിത്രം നിര്‍മ്മിക്കുനത്.

 

നീരാളിയുടെ ഓഡിയോ ലോഞ്ചിങ്;മെന്റലിസ്റ്റ് നിപിന്റെ പ്രകടനത്തിൽ ഞെട്ടൽ മാറാതെ ലാലേട്ടൻ..

സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ബിഗ് ചിത്രമാണ് നീരാളി. നീരാളിയുടെ ഓഡിയോ ലോഞ്ചിങ് വേദിയിൽ വിസ്മയിപ്പിക്കിന്ന പ്രകടനവുമായി മെന്റലിസ്റ്റ് നിപിൻ. ലാലേട്ടൻ, സുരാജ് വെഞ്ഞാറമ്മൂട്, ടോവിനോ തുടങ്ങിയ താരങ്ങളുടെ മനസ്സ് വായിച്ചാരുന്നു നിപിൻ ശ്രെദ്ധ നേടിയത്.

ചിയാൻ വിക്രമും ചിമ്പുവും പിന്നെ സെൽഫി കുട്ടിയും..

തമിഴകത്തിന്റെ സൂപ്പർ സ്റ്റാറുകൾ ആണ് ചിയാൻ വിക്രമും ചിമ്പുവും. അവാർഡ് ചടങ്ങു വേദിയിൽ എത്തിയ താരങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ ഒരു കുട്ടിയും എത്തി. കുട്ടിയെ കളിപ്പിച്ചു ഒരു കുട്ടിയായി വേദിയിൽ വിക്രം മാറി.

അജിത്താണ് നായകനെന്ന് അറിഞ്ഞതും കഥ പോലും കേൾക്കാതെ സമ്മതം മൂളി നയൻതാര..!

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ വിശ്വാസം. ചിത്രത്തില്‍ അജിത്തിന്‍റെ നായികയായി എത്തുക ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്.സ്ത്രീ പ്രാധാന്യമുളള സിനിമകള്‍ പൊതുവേ തിരഞ്ഞെടുക്കുന്ന നയന്‍താര വിശ്വാസത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് യാതൊരു നിബന്ധനയും വയ്ക്കാതെയാണ്. തമിഴ് മാഗസിനായ ആനന്ദ് വികടനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താന്‍ ഒരു അജിത്‌ ആരാധികയാണെന് നയന്‍താര പലയിടത്തും പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വിശ്വാസത്തിന്റെ  കഥയെക്കുറിച്ചോ തന്റെ കഥാപാത്രത്തെക്കുറിച്ചോ നയന്‍താര ചോദിച്ചില്ല. ഇത് അണിയറ പ്രവര്‍ത്തകരെ ശരിക്കും അദ്ഭുതപ്പെടുത്തി. പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചും നയന്‍താര ചര്‍ച്ചയ്ക്ക് തയ്യാറായില്ല. മാത്രമല്ല വിശ്വാസം സിനിമയ്ക്കുവേണ്ടി തന്റെ മറ്റു സിനിമകളുടെ ഡേറ്റ് അജ്ഡസ്റ്റ് ചെയ്യാനും നയന്‍താര തയ്യാറായെന്നാണ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആരംഭം,ബില്ല,അയേഗന്‍ എന്നീ ചിത്രങ്ങള്‍ക് ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.രണ്ടു ഗെറ്റപ്പിലാണ് അജിത് ചിത്രത്തിൽ എത്തുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.

മുംബയിലെ ബഹുനില കെട്ടിടത്തിന് തീ പിടുത്തം;ദീപിക പദുക്കോണിന്റെ അപാർട്മെന്റിൽ ആണ് തീപിടിത്തം ഉണ്ടായത്.

ബോളിവുഡ് താര സുന്ദരി ദീപിക താമസിക്കുന്ന മുംബൈയിലെ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. 33 നിലയുള്ള കെട്ടിടത്തിന് ഉച്ചക്ക് 2 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. ദീപികയുടെ ഫ്ലാറ്റും ഇതേ കെട്ടിടത്തിലാണ്. തീപിടുത്തം നടക്കുന്ന സമയത്തു ദീപിക പരസ്യ ചിത്രീകരണവുമായി പുറത്തായിരുന്നു. 95 ഓളം കുടുംബാംഗങ്ങളെ സുരക്ഷിതരാക്കി.