ഡബ്മാഷുമായി സനൂഷയും സനൂപും..വീഡിയോ കാണാം.

ബാല താരമായി മലയാളി പ്രക്ഷകർക്കിടയിലേക്ക് കടന്നു വന്നു നായികയായി മാറിയ താരമാണ് സനൂഷ. സനൂഷക്ക് പിന്നാലെ സിനിമാസ്വാദകരുടെ നെഞ്ചിലേക്ക് ചേക്കേറി അനിയൻ സനൂപ്. ഇപ്പോൾ ഇതാ രണ്ടുപേരും ചേർന്ന് ഡബ്മാഷ് വിഡിയോയും ആരാധകർക്കായി നൽകി.

മാമാങ്കം എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോസ്; ചിത്രത്തിൽ നായകനായെത്തുന്നത് മമ്മൂട്ടി..

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അടുത്ത ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുന്നു. മാമാങ്കത്തിന്റെ ലൊക്കേഷൻ ഫോട്ടോസാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരിക്കുന്നത്. മമ്മൂക്കയുടെ പുത്തൻ ലുക്കിനായി കാത്തിരിക്കുകയാണ് ആരാധകർ.

വ്യാജ രേഖ ചമച്ചതിൽ സുരേഷ് ഗോപിക്കും അമല പോളിനും എതിരെ കുറ്റപത്രം..

വാഹന രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നികുതി വെട്ടിക്കയും വ്യാജരേഖ തയ്യാറാക്കുകയും ചെയ്തതിന്റെ പേരിലാണ് സുരേഷ് ഗോപിക്കും അമല പോളിനും കുറ്റപത്രം ഒരുങ്ങുന്നത്. ഇരുവരും പുതുച്ചേരിയിൽ വാഹനം രെജിസ്റ്റർ ചെയ്തത് നികുതി വെട്ടിക്കാൻ ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. സുരേഷ് ഗോപി 30 ലക്ഷം രൂപയും അമല പോൾ 25 ലക്ഷം രൂപയും ആണ് വെട്ടിച്ചത്. എന്നാൽ ഫഹദ് ഫാസിൽ 19 ലക്ഷം രൂപ പിഴ അടച്ചതിനാൽ നടപടി വേണോ എന്ന കാര്യം സർക്കാർ തീരുമാനിക്കും.

‘ഒരു പശുവിനെക്കാള്‍ പുല്ലും പച്ചിലയും ഞാന്‍ തിന്നിട്ടുണ്ട്’; സങ്കടന്നാളുകളെ ചിരികൊണ്ട് മൂടിയ കഥപറഞ്ഞ് സലിംകുമാര്‍

നാലുവര്‍ഷത്തെ ഇടവേളയെ തിരിച്ചറിവിന്റെ നാലുവര്‍ഷങ്ങള്‍ എന്നാണ് സലിംകുമാര്‍ വിശേഷിപ്പിക്കുന്നത്.ആ നാലുവര്‍ഷങ്ങളെ തിരിച്ചറിവിന്റെ വര്‍ഷങ്ങളായി നിര്‍വചിക്കാനാണ്‌  അദ്ദേഹത്തിന് ഏറെ ഇഷ്ടം   ജീവിതം, ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, സ്നേഹം,അദൃശ്യമായ ഏതോ ചൈതന്യം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്ത്വം, എന്നിങ്ങനെ എന്തെല്ലാമോ സംഗതികളെ നെല്ലും പതിരുമായി വേര്‍തിരിച്ചെടുക്കാന്‍ മാത്രം പക്വതനല്‍കിയ തിരിച്ചറിവിന്റെ വര്‍ഷങ്ങള്‍.

കുടുംബഡോക്ടറുടെ അടുത്ത് ഒരു പതിവ് പരിശോധനയ്ക്ക് എത്തിയ ഇടത്തുനിന്നാണ് മഞ്ഞപ്പിത്തം മുതല്‍ ലിവര്‍ട്രാന്‍സ്പ്ലാന്റേഷന്‍ വരെ എത്തിയത്. ആരോഗ്യം അനുദിനം മോശമായി വന്നു. പിന്നീടങ്ങോട്ട് ആശുപത്രികളും ഡോക്ടര്‍മാരും നിറഞ്ഞ നാളുകള്‍. ഇതിനിടയ്ക്ക് എവിടെവെച്ചോ തന്റെ ചിന്തകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നെന്ന് താരം പറയുന്നു. ഇരുട്ടുനിറഞ്ഞ് ശൂന്യമായിപ്പോകാമെന്ന് തോന്നിയ ആ നിമിഷങ്ങളെപ്പോലും ചിരിച്ചുകൊണ്ട് നേരിടാന്‍ തോന്നിയെന്നാണ് സലിംകുമാറിന്റെ വാക്കുകള്‍.

ഉപദേശങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കാലമായിരുന്നു അതെന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്. ‘ഒരു പശുവിനെക്കാള്‍ കൂടുതല്‍ പച്ചിലയും പുല്ലും മറ്റും തിന്നു! നാട്ടുവൈദ്യന്മാരുടെയും ഒറ്റമൂലിക്കാരുടെയും ഏജന്റുമാര്‍ വീട്ടുപടിക്കല്‍ കാവല്‍ കിടന്നു. രോഗം മാറ്റാന്‍ ദിവ്യന്മാര്‍ അവതരിച്ചു. ഇലകളും പൊടികളും കഷായങ്ങളും അകത്താക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായി’, സലിംകുമാര്‍ പറയുന്നു. പിന്നീട് കുടുംബഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുകയായിരുന്നു താരം.

ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുക എന്നത്‌ അനുഭവിച്ചതില്‍വെച്ച്‌ ഏറ്റവും വലിയ സങ്കടങ്ങളായിരുന്നു ആ കാലത്ത്‌. മേലാസകലം ചൊറിച്ചിലും ഉറക്കമില്ലായ്‌മയും ‘ക്രോണിക്‌ ലിവര്‍ ഡിസീസി’ന്റെ ഭാഗമായിരുന്നു. ഉറങ്ങാത്ത രാവുകളില്‍ എന്തുകൊണ്ടോ ചിന്തകള്‍ മുഴുവന്‍ നെഗറ്റീവ്‌ ആയിരുന്നു. ശരീരത്തില്‍ എവിടെയും സൂചികുത്താന്‍ ബാക്കി ഇല്ലാത്തതിനാല്‍ ഭൂമിയിലെ മാലാഖമാര്‍ ഞരമ്ബ്‌ തിരയുന്നതിനിടയില്‍ പറഞ്ഞു: ”ഞങ്ങളും ഭാഗ്യവതികളാണ്‌… സാറിനെയും ഞങ്ങള്‍ക്ക്‌ ചികിത്സിക്കാന്‍ സാധിച്ചല്ലോ…” ”ഇതിനുമുമ്ബ്‌ ഞങ്ങള്‍ കുറെ നടന്മാരെ ചികിത്സിച്ചിട്ടുണ്ട്‌…” ഞെട്ടിയത്‌ അവര്‍ ആരൊക്കെ എന്ന്‌ കേട്ടപ്പോള്‍. എം.ജി. സോമന്‍, രാജന്‍ പി. ദേവ്‌, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്‌, കൊച്ചിന്‍ ഹനീഫ… അടുത്തത്‌ ഞാനാകുമോ എന്ന ചോദ്യം അവരെയും അമ്ബരപ്പിച്ചുകാണും.വലിയ ശസ്ത്രക്രിയയ്ക്ക് മുന്‍പുള്ള കൗണ്‍സിലിങിനെയിലും സലിംകുമാര്‍ ഡോക്ടര്‍മാരെ ചിരിപ്പിച്ചു. തീയേറ്ററും ഐസിയുവും ഒക്കെ ഒന്ന് കാണണമെന്ന് എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ഡോക്ടറോട് പറഞ്ഞു. എന്റെ കരള്‍ എനിക്ക് കാണആന്‍ പറ്റില്ല. അതിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്ക് വാട്‌സാപ്പില്‍ അയച്ചു തരണം എന്ന്. ഒപ്പറേഷന്‍ കഴിഞ്ഞു. മൂന്നാം ദിവസം മുറിയിലേയ്ക്ക്. ആത്മവിശ്വാസം വിജയിച്ച കഥ സലിം കുമാര്‍ പറഞ്ഞുനിര്‍ത്തി.

വമ്പൻ താരനിരയുമായി പുറത്തിറങ്ങുന്ന പ്രിത്വിരാജ് ചിത്രo ലൂസിഫറിൽ മോഹൻലാലിന്റെ വില്ലനായി എത്തുന്നത് വിവേക് ഒബ്‌റോയ് !!!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ലൂസിഫറിലൂടെ പ്രിത്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്. നെഗറ്റീവ് സ്വഭാവമുള്ള നായകനായി മോഹൻലാൽ എത്തുമ്പോൾ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. വില്ലനായി എത്തുന്നത് വിവേക് ഒബ്‌റോയിയും.നടൻ ടോവിനോ ലാലേട്ടന്റെ അനിയനായി ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യും. ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ സാനിയയാണ് മകളായി സിനിമയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ദ്രജിത്തും മുഴുനീള കഥാപാത്രമായി സിനിമയിൽ ഉണ്ടാകും. ബിഗ് ബഡ്ജറ്റ് ചിത്രമായ ലൂസിഫറിൽ ഒരു വൻ താരനിര തന്നെ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

പർവതിക്കെതിരെ ആരോപണങ്ങൾ ഉയർത്തി തനിക്കെതിരെ പ്രതികരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല; മമ്മൂട്ടി..

പാർവതി എന്ന നടിക്കെതിരെ മമ്മൂട്ടി ആരാധകർ സൈബർ ആക്രമണം നടത്തുകയും, നടിയുടെ ചിത്രങ്ങൾക്ക് നെഗറ്റീവ് ക്യാoപയിനുകൾ ചെയ്തതും നമ്മൾ അടുത്തറിഞ്ഞ സംഭവങ്ങൾ ആണ്. ക്ഷമ നശിച്ച പാർവതി മമ്മൂട്ടി ഫാൻസിനെതിരെ പോലീസിൽ പരാതി വരെ നൽകിയിരുന്നു . എന്നാൽ ഇതിനൊന്നും തന്നെ മമ്മൂട്ടി പ്രതികരിച്ചില്ല എന്ന ആളുകളുടെ പരാതിക്കൊടുവിൽ മമ്മൂട്ടി എത്തി. സോഷ്യൽ മീഡിയയിലെ സംഭവങ്ങൾ അറിയുന്നു എങ്കിലും താൻ അതിലൊന്നും ആക്റ്റീവ് അല്ല. മാത്രമല്ല തനിക്കുവേണ്ടി പ്രതികരിക്കാനോ എന്തും കാട്ടി കൂട്ടുവാനോ താൻ ആരെയും അനുവദിച്ചിട്ടില്ല എന്ന് മമ്മൂക്ക തീർത്തു പറഞ്ഞു. ഒരു വനിതയോടു ഇടപെടുമ്പോൾ മാന്യത പുലർത്തണം എന്നും മമ്മൂക്ക ഓർമപ്പെടുത്തി. ഏഷ്യാനെറ്റ് അവാർഡ് വേദിയിൽ പാർവതി മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത് മമ്മൂട്ടിയുടെ കാൽ തൊട്ടു വന്ദിച്ചാരുന്നു. അതോടൊപ്പം തന്നെ അദ്ദേഹം പാർവതിയെ ചേർത്ത് പിടിച്ചു അഭിനന്ദിക്കുകയും ചെയ്തു.

സണ്ണി ലിയോണിന്റെ ഭർത്താവ് ഇന്ന് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രം…

സണ്ണി ലിയോണിന്റെ ഭർത്താവു സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച ചിത്രം ഏറെ പ്രചാരം നേടി. കാഴ്ചക്കാർക്ക് ഇഷ്ട്ടം തോന്നുന്ന കുടുംബ ചിത്രമാണ് പങ്കു വച്ചത്. ഒരു കുഞ്ഞു കൂടെ ഉണ്ടെങ്കിൽ ഏതു നിമിഷവും ആനന്ദമാണ് എന്ന് ചിത്രം കാട്ടിത്തരുന്നു.

ആദ്യചിത്രത്തിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയര്‍ അവാര്‍ഡ് ; കല്ല്യാണി പ്രിയദര്‍ശന് അഭിനന്ദനവുമായി മോഹന്‍ലാല്‍

ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ നടിയായി മാറിയ താരപുത്രിയാണ് കല്ല്യാണി പ്രിയദര്‍ശന്‍. ആദ്യ ചിത്രത്തില്‍ തന്നെ കല്യാണി തിളങ്ങി. ഇപ്പോയിത ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയ കല്ല്യാണിക്ക് അഭിനന്ദനങ്ങളറിയിച്ച് മലയാളികളുടെ സ്വന്തം ലാലേട്ടന്‍ എത്തിയിരിക്കുന്നു . മലയാള സിനിമയില്‍ ഒട്ടനവധി താരങ്ങള്‍ ഫിലിം ഫയര്‍ നേടിയെങ്കിലും മോഹന്‍ലാല്‍ തന്റെ ഉറ്റ സുഹൃത്ത് പ്രിയന്റെ മകളുടെ നേട്ടത്തെ പ്രശംസിച്ചാണ് ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

വിക്രം കുമാറിന്റെ കഴിഞ്ഞ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ്‌ ‘ഹലോ’. നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അഖിനെനിയായിരുന്നു ചിത്രത്തിലെ നായകന്‍.

Congratulations Kalyani Priyadarshan on bagging Filmfare debut female actor award . Best wishes

Posted by Mohanlal on Saturday, June 16, 2018

മലയാളത്തിലെ യുവതാരം നൂറിന്‍ ഷെരീഫിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ !

മലയാളത്തിലെ യുവതാരം Noorin Shereef ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ !
Jajis group’s official Photo shoot & makeover for actress Noorin Shereef!!
Make up & Hairdo : Jaji Sunil (Celebrity Makeup artist
Click : Santhosh Adoor
Costume : Diva womens clothing by shefeena
Accessories : Jajis Cosmetics & Wedding World
For Bridal Makeup Inquiries : +91 9847948242
#Noorinshereef #Celebritymakeover #JajisGroupmakeover