ഇത്ര സിമ്പിള്‍ ആയിരുന്നോ ആസിഫിക്കാ; പ്രൊമോഷന്‍റെ ഭാഗമായി ആസിഫ് അലി ആരാധകർക്കിടയിൽ, വീഡിയോ കാണാം

കഴിഞ്ഞ ആഴ്ചയാണ് ആസിഫ് അലി നായകനാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബി.ടെക് റിലീസ് ചെയ്തത്. മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് ബോക്സ്ഓഫീസിലും നല്ല കളക്ഷന്‍ ലഭിക്കുനുണ്ട്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

എനിക്ക് കല്യാണ പ്രായമായി കാത്തിരിക്കട്ടെയെന്ന്‍ നയന്‍സിനോട് വിഘ്‌നേഷ്..!

വിഘ്നേശ് ശിവനും നയന്‍താരയും തമ്മില്ലുള്ള പ്രണയത്തെ കുറിച്ച് ആരാധകര്‍ക്കും, സിനിമ പ്രേമികള്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇരുവരും ഇതിനെ കുറിച്ച് പ്രേതികരിച്ചിട്ടില്ല.  നാനും റൗഡി താന്‍ എന്ന വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്ത  ചിത്രത്തില്‍ നായികയായി എത്തിയത് നയന്‍താരയാണ്.

ആദ്യം സുഹൃത്തുക്കള്‍ മാത്രമാണ് ഇവരെന്ന് പറഞ്ഞെകിലും പിന്നിടാണ് ഇരുവരും പ്രണയത്തിലാണ് എന്ന് കാര്യം എല്ലാവരും മനസിലകിയത്. രണ്ടുപേരും അമേരിക്കയില്‍ യാത്ര പോയതിന്‍റെ ഫോട്ടോസ് സോഷ്യല്‍മീഡിയില്‍ വൈറലായിരുന്നു.

അനിരദ്ധ്  പാടിയ  കോലമാവ് കോകിലയിലെ ‘കല്യാണ വയസു താന്‍ വന്ത്ടത്ത് ഡീ’ എന്ന ഗാനം കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. പാട്ട് ഇറങ്ങിയതിന്               ശേഷമുള്ള വിഘ്നേശിന്റെ ഇന്സ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  വിഗ്നേഷം നയന്‍സും കൂടെ തൊപ്പിവച്ചു നില്‍ക്കുന്ന ചിത്രവും കൂടെ . ‘കല്യാണ വയസു താന്‍ വന്ത്ടത്ത് ഡീ. വെയ്റ്റ് പണ്ണവാ’ എന്നാണ് വിഗ്നേഷ് നല്‍കിയിരിക്കുന്ന കാപ്ഷന്‍.

നയൻതാരയുടെ ഫോട്ടോ നെഞ്ചിലൊട്ടിച്ച് യോഗി ബാബു ; താക്കീതുമായി വിഘ്‌നേശ് ശിവൻ !!!

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് കോലമാവ്‌ കോകില.ചിത്രത്തിലെ ഒരു റൊമാന്റിക്‌ വീഡിയോ ഗാനം ഇന്നലെ യുടുബില്‍ എത്തി.സ്ഥിരം ക്ലീഷേ റൊമാന്റിക്‌ സോങ്ങ്കളില്‍ നിന്നും  വെത്യസ്തമായി ഒരു റൊമാന്റിക്‌ ഗാനം,അതില്‍ നയന്‍സിന്‍റെ ഒപ്പം റോമന്‍സ് ചെയ്യാന്‍ കോമഡി നടന്‍ യോഗി ബാബു ആണ് എത്തുന്നത്.

നയൻതാരയ്ക്ക് യോഗി ബാബു ചേരില്ലന്നുള്ള അഭിപ്രായത്തിനു പുറമെ വിഘ്‌നേശ് ശിവന്റെ ട്വീറ്റും വൈറലാകുകയാണ്.ചിത്രത്തിൽ നയൻതാരയുടെ പിന്നാലെ യോഗി നടക്കുന്നത് വിഘ്‌നേശിന് ഇഷ്ടപെട്ടില്ലെന്നാണ് ട്വീറ്റ് വ്യക്തമാക്കുന്നത്. തമാശ രൂപേണ ട്വീറ്റിൽ വിഘ്‌നേശ് ഇത് സൂചിപ്പിച്ചിട്ടുമുണ്ട്.

ഗ്ലാമറസ് പരിവേഷവുമായി തമ്മന; തമ്മനയുടെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ സൊങ്ങ് ടീസര്‍ എത്തി..!

ജയേന്ദ്രയുടെ സംവിധാനത്തില്‍ തമ്മന, നന്ദമുരി കല്യാണ്‍ രാം തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന റൊമാന്റിക്‌ ചിത്രമാണ്‌ ‘നാ നുവ്വേ’. ശരത് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുനത്.

ഇഷ്ട നടന്‍ ആരാണെന് വെളിപെടുത്തി ലോക സുന്ദരി ഐശ്വര്യാ റായി..!

പ്രായമേറിയാലും സൗന്ദര്യത്തിന്‍റെ  ഐശ്വര്യാ മുന്നില്‍ തന്നെയാണ്. ലോകസുന്ദരി എന്ന് കേള്‍കുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്നത്  ഐശ്വര്യാ ആയിരിക്കും. ആരാധകര്‍ അന്വേഷിച്ചു നടന്ന ചോദ്യമാണ്  ഐശ്വര്യയുടെ ഇഷ്ട നടന്‍ ആരാണെന് എന്നുളത്. ഇത്തവണ നടന്ന കാൻ ഫെസ്റ്റില്‍ താരം ഇകാര്യം മാധ്യമങ്ങളോട് പറഞ്ഞു.

ഭര്‍ത്തവ് അഭിഷേക് ബച്ചന്‍ തന്നെയാണ് ഐശ്വര്യയുടെ ഇഷ്ട നടന്‍. ഒരിടവേളയ്ക്ക്  ശേഷം ഐശ്വര്യാ വീണ്ടും സിനിമയില്‍      സജീവമാകാണാന് തീരുമാനം.  മകൾ ആരാധ്യയുടെ ജനനത്തിന് ശേഷം 2015ല്‍ പുറത്തിറങ്ങിയ ജസ്ബ എന്ന ചിത്രത്തിലുടെയാണ് ഐശ്വര്യാ വീണ്ടും സിനിമയില്‍       തിരിച്ചെത്തിയത്‌. എന്നാല്‍ ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല.

ആത്മാര്‍ഥമായാണ് താന്‍ എല്ലാ തിരഞ്ഞെടുപ്പുകളും നടത്തിയത്”-ഐശ്വര്യ പറഞ്ഞു.  രണ്‍ബീര്‍ കപൂര്‍ നായകനായ ഏയ് ദില്‍ ഹെ മുഷ്കിലാണ് ഐശ്വര്യയുടെ ഒടുവിലത്തെ ചിത്രം.

പൊരുതി കളിച്ചിട്ടും തോറ്റു; ട്രോഫി ആരാധകര്‍ക്ക് എറിഞ്ഞു കൊടുത്ത് പൊട്ടി കരഞ്ഞു കെ.എല്‍ രാഹുല്‍, വീഡിയോ കാണാം

ഐ പി എൽ 11-ാം സീസൺ ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങി കൊണ്ടിരിക്കുവാണ്. ഹൈദരാബാദും ചെന്നൈയും പ്ലേ ഓഫ്‌ ഉറപ്പാക്കിയപ്പോൾ, കൊൽക്കത്ത, പഞ്ചാബ്, മുംബൈ, രാജസ്ഥാൻ, ബാംഗ്ലൂർ എന്നീ ടീമുകൾ ഇപ്പോഴും പ്ലേ ഓഫ്‌ പ്രതീക്ഷകൾ നിലനിർത്തി പോരാടുകയാണ്.

കഴിഞ്ഞ ദിവസം നടന്ന മുംബൈ പഞ്ചാബ് മത്സരത്തിൽ പഞ്ചാബിനെ മുംബൈ 3 റൺസിന്‌ പരാജയപ്പെടുത്തി. വിജയത്തോടെ മുംബൈ പ്ലൈ ഓഫ്‌ സാധ്യതകൾ നിലനിർത്തി. എന്നാൽ പഞ്ചാബിന് അത് വലിയ തിരിച്ചടിയായിരുന്നു. 60 പന്തിൽ 94 റൺസ് എടുത്ത കെ എൽ രാഹുലാണ്‌ പഞ്ചാബിന്റെ ടോപ് സ്കോറെർ. വിജയത്തിന്റെ തൊട്ട് അരികിൽ നിൽകേ പരാജപെട്ടതിൽ താരം പൊട്ടിക്കരയുകയും ചെയ്തു.

ഇതിന് പുറമെ മത്സര ശേഷം അദ്ദേഹത്തിന് ലഭിച്ച ട്രോഫി ആരാധകർക്ക് കൈമാറുകയും ചെയ്തു.

 

മരിക്കുന്നതിന് മുൻപ് എനിക്കൊരു നല്ല റോൾ താടാ എന്നും പറഞ്ഞു എഴുതിപ്പിച്ച ഒന്ന് – ആനക്കാട്ടിൽ ഈപ്പച്ചൻ

തിരുവനന്തപുരം: ആനക്കാട്ടിൽ ഇപ്പച്ചൻ- മലയാളം സിനിമാ പ്രേമികളൊന്നും എളുപ്പത്തിൽ ഈ കഥാപാത്രത്തിന്റെ പേര് മറക്കില്ല. സോമൻ എന്ന മഹാനടൻ അനശ്വരമാക്കിയ കഥാപാത്രമാണ് ലേലം സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ. സുരേഷ് ഗോപി ചിത്രത്തിലെ സോമന്റെ ഡയലോഗുകൾ എല്ലാക്കാലെയും ഹിറ്റാണ് താനും. സോമന്റെ അന്ത്യനാളുകളിലെ ചിത്രമായിരുന്നു ലേലം. എന്തായാലും ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.രഞ്ജി പണിക്കരായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സോമൻ തന്നെ ചോദിച്ചു വാങ്ങിയ റോളായിരുന്നു ആനക്കാട്ടിൽ ഈപ്പച്ചനെന്നാണ് രഞ്ജി പണിക്കർ വെളിപ്പെടുത്തിയത്. മരിക്കുന്നതിന് മുൻപ് എനിക്കൊരു നല്ല റോൾ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്നാണെന്ന് രഞ്ജി പണിക്കർ പറയുന്നു.

“സോമൻ ചേട്ടൻ ഞാൻ ഈപ്പച്ചന്‌ വേണ്ടി എഴുതിയ ഡയലോഗ് വായിച്ചു നോക്കിയിട്ട് എന്നോട് ദേഷ്യപെടുകയാണ് ചെയ്തുകൊണ്ടിരുന്നത്. ” ഇത്രയും ഒക്കെ എന്തിനാടാ നീ എഴുതി വച്ചിരിക്കുന്നത് ഞാൻ നായകനൊന്നും അല്ലല്ലോ ” എന്നും പറഞ്ഞു പല കുറി എന്നോട് ദേഷ്യം കാണിച്ചു. ഒടുവിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ചെയ്തു. പുള്ളിക്കാരൻ അങ്ങനെ ഒരാളായിരുന്നു, ദേഷ്യപെടുന്നത് ഒക്കെ വെറുതെ ആണ് ഉള്ളിൽ നമ്മളോട് വലിയ സ്നേഹമാണ്. അത്രയും നീളമുള്ള ഡയലോഗുകൾ കാണാതെ പഠിച്ചു പറയാൻ ബുദ്ധിമുട്ട് തന്നെയാണ്. ഡബ്ബ് ചെയ്യുമ്പോഴും ഞാൻ ഡയലോഗുകൾ പറഞ്ഞു കൊടുക്കുമ്പോൾ കുറച്ചു കഴിഞ്ഞു ” നീ പറയുമ്പോലെ എനിക്ക് പറയാൻ പറ്റില്ല ” എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങി സ്റ്റുഡിയോയുടെ വെളിയിൽ ചെന്നിരിക്കും. കുറച്ചു കഴിഞ്ഞു എന്നെവിളിച്ചു “എടാ ഒരു സിഗേരറ്റ് ഉണ്ടെങ്കിൽ താ ” എന്നും പറഞ്ഞു വീണ്ടും വരും. അദ്ദേഹം തന്നെ ചോദിച്ചു വാങ്ങിച്ച ഒരു റോൾ ആണത്. മരിക്കുന്നതിന് മുൻപ് എനിക്കൊരു നല്ല റോൾ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്ന്. ആറം പറ്റുക എന്നൊക്കെ പറയുന്നത് സംഭവിച്ചു എന്ന് വേണം പറയാൻ, സിനിമ പുറത്തിറങ്ങി കുറച്ചു നാൾ കഴിഞ്ഞു അദ്ദേഹം ഈ ലോകത്തു നിന്നും യാത്രയായി “