കൊല്ലപ്പെട്ട ജവാന്റെ വീട്ടിൽ ഓടിയെത്തി സന്തോഷ് പണ്ഡിറ്റ്; നിറകണ്ണുകളോടെ…!

എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ പറയണം, മടിക്കരുത്, രാജ്യത്തിന് വേണ്ടി ജീവനർപ്പിച്ച ധീര ജവാൻ വസന്തന്കുമാറിന്റെ വീട്ടിൽ ആശ്വാസവാക്കുകളുമായി സന്തോഷ് പണ്ഡിറ്റ് എത്തി.

‘തല’ എത്തി’; അജിത് കുഞ്ഞാലി മരയ്ക്കാര്‍ ലൊക്കേഷനില്‍..!

മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സെറ്റില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങ് സെറ്റിലേക്ക് അപ്രതീക്ഷിതമായൊരു അതിഥിയെത്തി. തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത് ആയിരുന്നു അതിഥി.

അജിത്തിന്റെ 59-ാമത് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതും റാമോജി റാവു ഫിലിം സിറ്റിയിലാണ്. മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ ഷൂട്ടിങ്ങും അവിടെ നടക്കുന്നുണ്ടെന്ന് അറിഞ്ഞ അജിത് സെറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധുരരാജക്ക് രാജകീയമായ പാക്കപ്പ്; 116 ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങ് പൂർത്തിയായി

2019ൽ പ്രേക്ഷകർ ആരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് എന്റർടൈനർ മധുരരാജ. വമ്പൻ വിജയം കുറിച്ച പോക്കിരിരാജക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോൾ മുതലേ ആരാധകർ ഏറെ ആവേശം കൊണ്ടിരുന്നു. ഇപ്പോഴിതാ 116 ദിവസം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാക്കപ്പ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ അവന്യൂ സെന്ററിൽ വെച്ച് ഒരു കിടിലൻ പാക്കപ്പ് പാർട്ടിയോട് കൂടിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പര്യവസാനിപ്പിച്ചത്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർ മാത്രം പങ്കെടുത്ത പാർട്ടിയിൽ വെച്ച് തന്നെ മധുരരാജയുടെ ഓഡിയോ ലോഞ്ചും നിർവഹിച്ചിരുന്നു.

മലയാള സിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകൾ തേടിയുള്ള സംവിധായകൻ വൈശാഖിന്റെ യാത്രകൾക്ക് അവസാനം കുറിച്ചത് കൊച്ചി എടവനക്കാടിലെ തുരുത്തുകളിലാണ്. നിരവധി സെറ്റുകളാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങും ഏറെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ക്ളൈമാക്സ് സീനുമെല്ലാം സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്‌തത്‌.

ഷൂട്ടിങ്ങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇനി ബാക്കിയുള്ളത്. വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂക്കക്ക് പുറമേ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നെൽസൺ ഐപ്പ് നിർമാണവും ഉദയ്കൃഷ്‌ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്തായാലും കാത്തിരിക്കാം ഒരു പക്കാ മാസ്സ് എന്റർടൈനർ ഈ വിഷുവിന് തീയ്യറ്ററുകൾ അടക്കി വാഴുന്നത് കാണാനും മധുരരാജയുടെ മാസ്സ് രണ്ടാം വരവിനും.

നയൻ ബജറ്റ് 8 കോടി; മുടക്കുമുതൽ തിരികെ പിടിച്ച് പൃഥ്വി

പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രം നയന്‍ തിയറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്‌ഷന്‍ എന്നീ തലങ്ങളിലെല്ലാം നയന്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നയന്‍.ഇപ്പോഴിതാ ഇവർക്ക് അഭിമാനിക്കാവുന്നൊരു നേട്ടം നയൻ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്ക് വേണ്ടി മുടക്കിയ തുക റിലീസിനു മുമ്പ് തന്നെ ഇവർ നേടി കഴിഞ്ഞു.

ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റൽ, ഓവർസീസ് എന്നീ മേഖലകളിൽ നിന്നുമാണ് ചിത്രം മുടക്കുമുതൽ തിരികെപിടിച്ചത്. സിനിമയുടെ പബ്ലിസിറ്റി അടക്കം ആകെ മുതൽമുടക്ക് എട്ടുകോടിയാണ്. ഏകദേശം ചിലവാക്കിയ തുകയുടെ 90 ശതമാനത്തോളം ഇതിനോടകം ലഭിച്ചെന്ന് നയൻ സിനിമയുടെ അടുത്തവൃത്തങ്ങൾ പറയുന്നു.

രാജ്യത്തിനായി ജീവന്‍ നല്‍കിയ അച്ഛന്റെ മകള്‍ പറയുന്നു: ചീത്ത അങ്കിളുമാരെ തുരത്താനാണ് സൈന്യം

‘ചീത്ത അങ്കിളുമാരെ തുരത്താനും സ്‌നേഹം വളര്‍ത്താനുമാണ് സൈന്യം’.പറയുന്നത് രാജ്യത്തിന് ജീവന്‍ നല്‍കിയ മേജര്‍ അക്ഷയ് ഗിരീഷിന്റെ മകള്‍ നൈനയാണ് 2016 നവംബര്‍ 29 ന് നഗ്രോതയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് കര്‍ണാടക സ്വദേശി മേജര്‍ അക്ഷയ് ഗിരീഷിന് ജീവന്‍ നഷ്ടമായത്.ഓമന മകള്‍ നൈന രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് പറയുമ്പോള്‍ ഓരോ ഇന്ത്യക്കാരനുള്ളിലും അഭിമാനം നിറയും.