റൂം ബുക്ക് ചെയ്ത ഹോട്ടലിലെത്തിയപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ ചോദ്യം ‘ഹീറോ എവിടെ എപ്പോള്‍ വരും’? ഹീറോ പിന്നാലെ ഉണ്ടെന്ന് പറഞ്ഞു; ഷൂട്ടിങിനിടെ ഏറെ ചിരിപ്പിച്ച അനുഭവം പങ്കുവച്ച്‌ പൃഥ്വി

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് നയന്‍. ഒരു സയന്‍സ് ഫിക്ഷന്‍ വിഷയം കൂടി കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രവും സോണി പങ്കാളികളായ ആദ്യ റീജിയണല്‍ ചിത്രവും ആണിത്.

9ന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെചിരിക്കുകയാണ് പ്രിത്വി ഇപ്പോള്‍.അര്‍മാന്‍ എന്ന ഹോട്ടലില്‍ ആണ് സംഭവം നടക്കുന്നത്. ഹോട്ടലുകള്‍ എല്ലാം മാറി മാറി ആണ് താമസിച്ചിരുന്നത്. കാരണം ഒരു ഹോട്ടലും 30 ദിവസത്തേക്ക് കിട്ടില്ല.ആ ഹോട്ടലില്‍ പൃഥ്വിരാജിന് റൂം ബുക്ക് ചെയ്തിരുന്നു.

ഹീറോ ഇപ്പോള്‍ എത്തും അദ്ദേഹത്തിന്റെ റൂം റെഡിയാക്കി വയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ ആണ് രാജു അവിടെ എത്തിയത്. രാജുവിനെ കണ്ടതും റിസ്പഷനിസ്റ്റ് ഓടി അടുത്തേക്ക് വന്നു.

അയാളുടെ ചോദ്യം ആണ് പൃഥ്വിരാജിനെ ചിരിപ്പിച്ചത്, ‘ ഹീറോ എവിടെ എപ്പോള്‍ വരും’ , ചിരിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞു ‘ഹീറോ പിന്നാലെ ഉണ്ട്, എത്താന്‍ ഒരു പത്തു മിനിട്ടെടുക്കും. വേണെല്‍ തോക്കോല്‍ ഞാന്‍ കൊടുത്തേക്കാം.’

തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് നയനിന്റെ പ്രൊമോഷന്‍ വീഡിയോയില്‍ രാജു ഇക്കാര്യം പറയുന്നത്.