വനിതാ ദിനത്തിൽ ഭാര്യക്ക് 4 കോടിയുടെ എസ്‌യുവി സമ്മാനിച്ച് സൂപ്പർതാരം

വാഹനപ്രേമികളാണ് തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ. സൂപ്പർകാറുകളുടേയും ലക്ഷ്വറി കാറുകളുടേയും നീണ്ട നിര തന്നെയുണ്ടാകും അവരുടെ ഗ്യാരേജിൽ. സാന്റൽവുഡ് സൂപ്പർതാരം പുനീത് രാജ് കുമാറിന്റെ ഏറ്റവും പുതിയ എസ്‌യുവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വനിതാദിനത്തിൽ ഭാര്യയ്ക്കുള്ള സമ്മാനമായാണ് 4 കോടിയുടെ എസ്‌യുവി താരം സ്വന്തമാക്കിയത്.

സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയുടെ എസ്‌യുവി ഉറുസാണ് ഭാര്യ അശ്വിനിക്ക് പുനീത് സമ്മാനിച്ചത്. ഔഡി ക്യൂ7, ലാൻഡ്റോവർ റേഞ്ച് റോവർ, നിസാൻ ജിടിആർ തുടങ്ങി നിരവധി കാറുകൾ പുനീതിന്റെ ഗ്യാരേജിലുണ്ട്.